തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് ബാധിതര്‍; സമൂഹവ്യാപന ഭീതിയില്‍ ജില്ലാഭരണകൂടവും ജനങ്ങളും, നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു, സെക്രട്ടറിയേറ്റ് സമരങ്ങള്‍ക്ക് നിയന്ത്രണം
Jul 2, 2020, 22:51 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.07.2020) നഗരപരിധിയില്‍ രണ്ട് പേരുള്‍പ്പെടെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പാളയം സാഫല്യം കോംപ്ലക്സില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ കോപ്ലക്സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. മുന്‍കരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിന് സമീപത്തുള്ള പാളയം മാര്‍ക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താല്‍ക്കാലികമായി അവസാനിപ്പിക്കും. പ്രധാന ഗേറ്റില്‍ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. പാളയം മാര്‍ക്കറ്റിന് മുന്‍പിലുള്ള തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.
കഴിഞ്ഞദിവസം കുമരിച്ചന്തയിലെ മത്സ്യകച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ അവിടെയും അടച്ചിരിക്കുകയാണ്. ഇനി ജനം ജില്ലയിലെ പ്രധാന കമ്പോളമായ ചാലയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. അവിടെ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ആള്‍ക്കൂട്ടമുണ്ടാകുന്ന ബസ് സ്റ്റോപ്പുകള്‍, ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനായി പൊലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നഗരസഭയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം വ്യക്തമാക്കി.
ബുധനാഴ്ച്ച പൂന്തുറയിലുള്ള മത്സ്യ വച്ചവടക്കാരന് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്പിറ്റല്‍ ക്വാറന്റെയിന് സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇന്സ്റ്റിട്യൂഷന് ക്വാറന്റെയിന് സെന്ററുകള്‍ കൂടി ആരംഭിക്കുമെന്നും മേയര്‍ പറഞ്ഞു.
തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്‍പ്പെടെ നടത്തുന്ന സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. ഉറവിടമറിയതെ രോഗം സ്ഥിതീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
യാത്രാപശ്ചാത്തലമില്ലാത്ത ബാലരാമപുരം സ്വദേശിയായ മധ്യവയസ്ക്കന് (47) രോഗം സ്ഥിരീകരിച്ചത് സമൂഹവ്യാപനമാണോ എന്നും സംശയമുണ്ട്. ഇന്നലെ കൊവിഡ് പോസിറ്റീവായ നെയ്യാറ്റിന്‍കര, വഴുതൂര്‍ സ്വദേശിയായ യുവാവ്(25) തുമ്പ വി.എസ്.എസ്.സിയില്‍ അപ്രന്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ക്ക്
യാത്രാ പശ്ചാത്തലമില്ലാത്തതിനാല്‍ സമ്പര്‍ക്കമാണെന്ന് ഉറപ്പായി. യാത്രാപശ്ചാത്തലമില്ലാത്ത വഞ്ചിയൂര്‍, കുന്നുംപുറം സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരനും (45) കോവിഡ് സ്ഥിരീകരിച്ചത് പ്രദേശത്തുള്ളവരെയും തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവരെയും അവിടങ്ങളില്‍ എത്തിയവരെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ജൂണ്‍ 29നാണ് ഇയാള്‍ കോവിഡ് പരിശോധന നടത്തിയത്. വ്യാഴാഴ്ച സ്ഥിരീകരിക്കുകയായിരുന്നു.
Keywords: Covid 19: Strict regulations at Kerala Capital, Trivandrum City, Source, Regulations, Saphalyam complex, Mayor K.Sreekumar, Strike, Secretariat, Beemapally, Costal zone, Palayam market

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.