പരീക്ഷാ ഡ്യൂട്ടിക്ക് പോയ മലയാളി അധ്യാപകര്‍ മരുന്ന് പോലുമില്ലാതെ ലക്ഷദ്വീപില്‍ കുടുങ്ങി; ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും നാട്ടില്‍ തിരികെയെത്തിക്കണമെന്ന് അധ്യാപകര്‍
Apr 9, 2020, 12:39 IST
തിരുവനന്തപുരം: (www.kvartha.com 09.04.2020) കേരളത്തില്‍നിന്ന് പരീക്ഷാ ഡ്യൂട്ടിക്ക് പോയ എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ലോക് ഡൗണിനെത്തുടര്‍ന്ന് ദ്വീപില്‍ കുടുങ്ങിയത്. മരുന്ന് അടക്കമുള്ളവയ്ക്ക് ക്ഷാമമുണ്ടെന്നും സര്‍ക്കാരിടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന അധ്യാപകര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ ലക്ഷ്വദ്വീപില്‍ കുടുങ്ങിയത്. ഷിപ്പ് സര്‍വീസും നിര്‍ത്തിയതോടെ തിരികെ നാട്ടിലേക്ക് എത്താന്‍ വഴിയില്ലാതായി. കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Keywords: News, Kerala, Thiruvananthapuram, Lakshadweep, Teachers, Examination, Drugs, Kochi, Ship, Government, Covid-19 Malayalee Teachers Stuck in Lakshadweep
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ ലക്ഷ്വദ്വീപില്‍ കുടുങ്ങിയത്. ഷിപ്പ് സര്‍വീസും നിര്‍ത്തിയതോടെ തിരികെ നാട്ടിലേക്ക് എത്താന്‍ വഴിയില്ലാതായി. കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.