കൊവിഡ് 19 രോഗികളുടെയും ഹോട്‌സ്‌പോട്ടുകളുടെയും എണ്ണം വര്‍ധിക്കുന്നു; എറണാകുളം -കോട്ടയം ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ കലക്ടറുടെ ഉത്തരവ്
Apr 27, 2020, 18:06 IST
കൊച്ചി: (www.kvartha.com 27.04.2020) കോട്ടയത്ത് കൊവിഡ് 19 രോഗികളുടെയും ഹോട്‌സ്‌പോട്ടുകളുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം -കോട്ടയം ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ കലക്ടറുടെ ഉത്തരവ് . എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പ്രത്യേക അനുമതിയില്ലാതെ ആരെയും അതിര്‍ത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.
കോട്ടയം ജില്ലയില്‍ കൊവിഡ് 19 രോഗികളുടെയും ഹോട്‌സ്‌പോട്ടുകളുടെയും എണ്ണം വര്‍ധിക്കുകയും രോഗത്തിന്റെ ഉറവിടങ്ങള്‍ വ്യക്തമാകാത്ത സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
കോട്ടയം ജില്ലയില്‍ കൊവിഡ് 19 രോഗികളുടെയും ഹോട്‌സ്‌പോട്ടുകളുടെയും എണ്ണം വര്‍ധിക്കുകയും രോഗത്തിന്റെ ഉറവിടങ്ങള്‍ വ്യക്തമാകാത്ത സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
കോട്ടയത്ത് തിങ്കളാഴ്ച ആറ് കേസുകളാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ കോട്ടയത്തെ റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനു മുമ്പേ തന്നെ ജില്ലാ അതിര്‍ത്തി അടച്ച് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Keywords: Covid 19 Ernakulam Kottayam district boarder closed, Kochi, News, Patient, District Collector, Ernakulam, Kottayam, Pinarayi vijayan, Chief Minister, Press meet, Kerala.
Keywords: Covid 19 Ernakulam Kottayam district boarder closed, Kochi, News, Patient, District Collector, Ernakulam, Kottayam, Pinarayi vijayan, Chief Minister, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.