സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍, കണ്ണട കടകളും ഇലക്‌ട്രോണിക് സ്ഥാപനങ്ങളും തുറക്കാം, കളിമൺ-ബീഡിത്തൊഴിലാളികൾക്കും അനുമതി

 


തിരുവനന്തപുരം: (www.kvartha.com 10.04.2020) ലോക്ക് ഡൗണിനെതുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട കൂടുതല്‍ കടകള്‍ തുറക്കാന്‍ സർക്കാർ അനുവാദം നല്‍കി. എയര്‍കണ്ടീഷന്‍, ഫാന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കണ്ണടകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കണ്ണട ഉപയോ​ഗിക്കുന്നവര്‍ക്കായി ഷോപ്പുകള്‍ തുറക്കാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്. കംപ്യൂട്ടര്‍, സ്‌പെയര്‍പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.


സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍, കണ്ണട കടകളും ഇലക്‌ട്രോണിക് സ്ഥാപനങ്ങളും തുറക്കാം, കളിമൺ-ബീഡിത്തൊഴിലാളികൾക്കും അനുമതി

മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ചയും വര്‍ക്ക് ഷോപ്പുകള്‍ക്ക് ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം. ഇവയുടെ പ്രവര്‍ത്തത്തിനായി ഈ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ തുറക്കാനാണ് അനുവാദം. എന്നാല്‍ കടകളില്‍ പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. കണ്ണട കടകള്‍ തിങ്കളാഴ്ചകളില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാനാണ് അനുവാദം. രണ്ട് ജീവനക്കാരില്‍ കൂടുതല്‍ പാടില്ല.

കളിമണ്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കാനുള്ള കാലമായതിനാല്‍ ജോലിക്കാരെ പരമാവധി കുറച്ച്‌ ഇത് ചെയ്യാന്‍ അനുവാദം നല്‍കി. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് വീടുകളില്‍ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ ശേഖരിച്ച്‌ പൊതുകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച്‌ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. അതേസമയം തുറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രേക്ക് ദി ചെയിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.

Summary: COVID-19: Electronics-Mobile phone Shops may open on selected Days in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia