Actor Dileep | നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും; ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചു.
Aster_MIMS

Actor Dileep | നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും; ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചു

തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചത്.

ഒക്ടോബര്‍ 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് ഈ കുറ്റത്തിന്‍മേലുള്ള വിചാരണയും നേരിടേണ്ടിവരും.

ദിലീപിനെതിരെ ബലാത്സംഗ കുറ്റമുള്‍പെടെ നിലവിലുണ്ട്. ഇത് കൂടാതെയാണ് തെളിവ് നശിപ്പിക്കല്‍ കുറ്റംകൂടി ചുമത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയെന്നാണ് കേസില്‍ പ്രധാനമായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്സ് ആപ് ചാറ്റുള്‍പെടെയുള്ള ഫോണ്‍രേഖകളും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

Keywords: Court upholds Crime Branch’s charge sheet against Dileep over tampering with evidence, Kochi, News, Actress, Cine Actor, Dileep, Crime Branch, Report, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia