Jailed | പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ബേകറി ഉടമയെ പോക്‌സോ കേസില്‍ ശിക്ഷിച്ചു

 
Court sentences young man to 13 years in prison and fines Rs 65,000 for molesting girl, Kannur, News, Court Verdict, Accused, Molestation, Imprison, Complaint, Kerala News
Court sentences young man to 13 years in prison and fines Rs 65,000 for molesting girl, Kannur, News, Court Verdict, Accused, Molestation, Imprison, Complaint, Kerala News


പോക്‌സോ കേസ് ചുമത്തിയ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു

 


തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്
 

കണ്ണൂര്‍: (KVARTHA) പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ബേകറി ഉടമയെ കോടതി പോക്‌സോ കേസില്‍ ശിക്ഷിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് കാറില്‍ കൊണ്ടുപോയും പ്രതിയുടെ ബേകറിയില്‍ വെച്ചും പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്.

പോക്‌സോ കേസ് ചുമത്തിയ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎം ഹനീഫിനെ (58) ആണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്. 2021 സംപ്തബര്‍ 19 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 

പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എംഇ രാജഗോപാലാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia