കൊച്ചി: വിവാദ പ്രസംഗത്തില്‍ പികെ ബഷീറിനെതിരെ ഹൈക്കോടതി നോട്ടീസ്. ബഷീറിനെതിരെയുള്ള കേസ് പിന്‍ വലിച്ചതിന് സര്‍ക്കാരിനോട് കോടതി വിശദീകരണവും തേടി. 2008ലായിരുന്നു ബഷീറിന്റെ വിവാദമായ എടവണ്ണ പ്രസംഗം. വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തിനിടയില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പി കെ ബഷീര്‍ എടവണ്ണയില്‍ പ്രസംഗിച്ചത്.
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞാല്‍ അവരെ വെറുതെ വിടില്ലാ എന്നായിരുന്നു ബഷീറിന്റെ വിവാദപ്രസംഗം. ഈ കേസ് പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ പിന്‍ വലിക്കുകയായിരുന്നു.
കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ബഷീര്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. അത്തീഖ് റഹ്മാനെ കൊലപ്പെടുത്തിയവരെ വെറുതേവിടരുതെന്ന പ്രസംഗത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യത്തിലിറങ്ങിയ പ്രതികളായ സഹോദരങ്ങളെ മുഖം മൂടിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Keywords: Kochi, Kerala, High Court, Notice, P.K Basheer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.