കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

 


ADVERTISEMENT

കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ മുഖ്യ സൂത്രധാരനായ പാനൂര്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം കുഞ്ഞനന്തനാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ അന്വേഷണ സംഘം കേസ്ഡയറി ഹാജരാക്കാത്തതിനെ തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നീട്ടിവക്കുകയായിരുന്നു. അതേസമയം കുഞ്ഞനന്തന് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

കുഞ്ഞനന്തന്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നാണ്‌ പോലീസിന്റെ നിഗമനം. ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള കൊടിസുനിയേയും ഷിജിത്തിനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്‌.


Keywords:  T.P Chandrasekhar Murder Case, Kozhikode, Bail, Court, Kerala, P.K K unhanandan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia