Flat Case | കണ്ണൂരിലെ ഫ് ളാറ്റ് ഇടപാട്: നടി കാവ്യാ മാധവനെതിരെയുളള നടപടി കോടതി ഒഴിവാക്കി
കണ്ണൂര്‍: (KVARTHA) ഫ് ളാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം കാവ്യാ മാധവനെതിരെ ജില്ലാ രെജിസ്ട്രാര്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ് ജില്ലാകോടതി ജഡ്ജ് റൂബി ജോസ് അസാധുവാക്കി. മലബാര്‍ ബില്‍ഡേഴ്സിന്റെ ആയിക്കരയിലെ അപാര്‍ട് മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് വ്യവഹാരം നടന്നത്.
31, 83, 400രൂപയ്ക്കാണ് താന്‍ ഫ് ളാറ്റ് വില കൊടുത്തു വാങ്ങിയതെന്നും ജില്ലാ രെജിസ്ട്രാര്‍ ആവശ്യപ്പെട്ട 73, 22, 053 രൂപ എന്നത് തെറ്റാണെന്നും യഥാര്‍ഥ തുക തന്നെയാണ് ആധാരത്തില്‍ കാണിച്ചതെന്നും രെജിസ്റ്റാര്‍ ഉത്തരവ് പ്രകാരമുളള നാലുലക്ഷം രൂപ അധികമായി അടയ്ക്കണമെന്നത് റദ്ദാക്കണമെന്നുമായിരുന്നു കാവ്യയുടെ അഭിഭാഷകന്റെ വാദം.
രെജിസ്റ്റാറുടെ ഉത്തരവിന്റെ കോപ്പിയുമായാണ് കാവ്യാമാധവന്‍ കോടതിയെ സമീപിച്ചത്. 2016-ല്‍ ശരിയായ രേഖകള്‍ സഹിതം കാവ്യ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജില്ലാകോടതി രെജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കിയത്. കാവ്യാ മാധവനു വേണ്ടി അഭിഭാഷകരായ കെ എല്‍ അബ്ദുല്‍ സലാം, കെവി സുരേഷ് ബാബു, സയ്യിദ് ഖുതുബ് എന്നിവര്‍ ഹാജരായി.