നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി
Jul 29, 2021, 17:40 IST
കൊച്ചി : (www.kvartha.com 29.07.2021) കൊച്ചി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് വിചാരണ കോടതി. എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് കോടതി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ മാപ്പുസാക്ഷി തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നാല്‍ നടപടികള്‍ വീണ്ടും വൈകിപ്പിക്കും. തുടര്‍ന്നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്ക് കോടതി ശുപാര്‍ശ ചെയ്തത്.
വ്യാഴാഴ്ചയാണ് വിചാരണ കോടതിയില്‍ വിഷ്ണു ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ വിഷ്ണു ഹാജരായിരുന്നില്ല. നിലവില്‍ വിചാരണ നടപടികള്‍ നടന്നു വരുകയാണ്. സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മാപ്പുസാക്ഷിക്കെതിരെ ചൊവ്വാഴ്ച കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ചയും ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
കളമശേരി മെഡികെല്‍ കോളജില്‍ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി വിഷ്ണു ചികിത്സ തേടിയിരുന്നതായി വ്യക്തമാക്കി ഒ പി ടികെറ്റും പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച ഹാജരാക്കിയിരുന്നു
കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ജയിലില്‍ വെച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാന്‍ സഹായിച്ചത് താനായിരുന്നുവെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പുസാക്ഷിയാക്കിയത്.

Keywords: Court orders arrest of witness in actress assault case, Kochi, News, Arrested, Actress, Court, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.