Court order | 'ഗോഡ്‌സെ ആർഎസ്എസ് കാപാലികൻ' എന്ന് ഫേസ്‌ബുകിൽ പോസ്റ്റിട്ടതായി പരാതി; മുന്‍മന്ത്രി വിഎസ് സുനില്‍ കുമാറിന് നോടീസ് അയക്കാന്‍ കോടതി ഉത്തരവ്
May 9, 2023, 15:49 IST
കണ്ണൂര്‍: (www.kvartha.com) സോഷ്യല്‍ മീഡിയയിലൂടെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി സിപിഐ നേതാവിനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാണിച്ച് സിപിഐ നേതാവും ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന വിഎസ് സുനില്‍ കുമാറിനെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക് കെകെ ബാലറാം നല്‍കിയ പരാതി ഫയലിൽ സ്വീകരിച്ച കോടതി സുനിൽ കുമാറിന് സമന്‍സയാക്കാന്‍ ഉത്തരവിട്ടു.
2021 ജനവരി 29നാണ് സുനില്‍ കുമാര്‍ ഫേസ്ബുക് പോസ്റ്റിട്ടത്. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ 'ആര്‍എസ്എസ് കാപാലികന്‍' എന്ന് വിശേഷിപ്പിച്ചെന്നാണ് ആരോപണം. ആര്‍എസ്എസിനെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കാനാണ് സുനില്‍കുമാര്‍ ഇത്തരത്തിലുള്ള പ്രചാരണം നടത്തിയതെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ ആരോപണം.
കേസില്‍ പരാതിക്കാരനായ കെകെ ബാലറാമിന്റേത് കൂടാതെ ബിജെപി ദേശീയ വൈസ് പ്രസിഡണ്ടും മുന്‍ എംപിയുമായ എപി അബ്ദുല്ലക്കുട്ടിയുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. കേസില്‍ ആര്‍എസ്എസിനായി അഡ്വ. എംആര്‍ ഹരീഷ് ഹാജരായി.
Keywords: Kannur, Kerala, News, Court Order, Social Media, CPI, RSS, Complaint, Facebook Post, Case, Court order to send notice to former minister VS Sunil Kumar.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.