SWISS-TOWER 24/07/2023

Court notice | വ്യാപാര മുദ്ര ലംഘനം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ജോസ്കോ ഫാഷൻ ജ്വലറി ഗ്രൂപിന്റെ പരാതിയിൽ എതിർകക്ഷികൾക്ക് നോടീസ് നൽകി

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) 'ജോസ്കോ' എന്ന പേരിൽ ചെറുപുഴയിൽ സ്ഥാപനം തുടങ്ങിയതായി കാണിച്ച് കോട്ടയം ആസ്ഥാനമായ ജോസ്കോ ഫാഷൻ ജ്വലറി ഗ്രൂപ് പയ്യന്നൂർ വാണിജ്യ കോടതി മുമ്പാകെ നൽകിയ ഹർജിയിൽ എതിർകക്ഷിക്ക് അടിയന്തിര നോടീസ് അയക്കാൻ ഉത്തരവ്. തങ്ങളുടെ വ്യാപാരമുദ്ര അവകാശമായ 'ജോസ്കോ' എന്ന വ്യാപാര നാമം തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ എതിർകക്ഷികൾ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

Court notice | വ്യാപാര മുദ്ര ലംഘനം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ജോസ്കോ ഫാഷൻ ജ്വലറി ഗ്രൂപിന്റെ പരാതിയിൽ എതിർകക്ഷികൾക്ക് നോടീസ് നൽകി

1978 മുതൽ 'ജോസ്കോ' എന്നപേരിൽ പിഎ ജോസിന്റെ ഉടമസ്ഥതയിൽ നടത്തിവരുന്ന ജ്വലറി സ്ഥാപനത്തിന് നിലവിൽ ഇൻഡ്യയിലും വിവിധ വിദേശരാജ്യങ്ങളിലുമായി ഇരുപതോളം ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ട്രേഡ് മാർക് ആക്ട് പ്രകാരം ഗ്രൂപ് തങ്ങളുടെ വ്യാപാര നാമവും വ്യാപാര മുദ്രയും രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മലയാളത്തിലും ബോളിവുഡിലുമുള്ള നിരവധി സിനിമാതാരങ്ങളെ വച്ച് കോടിക്കണക്കിന് രൂപയാണ് ഗ്രൂപ് പ്രതിവർഷം പരസ്യത്തിന് മാത്രം ചിലവിടുന്നത്. അതിനാൽ ഗ്രൂപിന്റെ പേരിനും വ്യാപാര മുദ്രയ്ക്കുമുള്ള വിപണിമൂല്യം വളരെ വലുതാണെന്നും ജോസ്കോ ഗ്രൂപ് പറയുന്നു.

ട്രേഡ് മാർക് ഉടമയായ പിഎ ജോസിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എതിർകക്ഷി കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ 'ജോസ്കോ' എന്ന പേരിൽത്തന്നെ സമാന വ്യാപാര മുദ്രയോടെ ഒരു സ്ഥാപനം ആരംഭിക്കുന്നതെന്നും ചെറുപുഴയിൽ നിന്നും വാങ്ങിയ ആഭരണം ജോസ്‌കോയുടെ തൃശൂർ ഷോറൂമിൽ മാറ്റിയെടുക്കാനായി ഒരു ഉപഭോക്താവ് ചെന്നപ്പോഴാണ് പരാതിക്കാരൻ ഇപ്രകാരം ഒരു സ്ഥാപനം പ്രവർത്തിക്കുന്നതായി മനസിലാക്കിയതെന്നും വൃത്തങ്ങൾ പറഞ്ഞു.

ഉടൻ ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് കാണിച്ചു പരാതിക്കാരൻ വക്കീൽ നോടീസ് അയക്കുകയായിരുന്നു. വക്കീൽ നോടീസ് കൈപ്പറ്റിയെങ്കിലും ട്രേഡ്മാർക് ലംഘനം എതിർകക്ഷികൾ തുടരുന്നതായി കാണിച്ചാണ് ജോസ്കോ ഗ്രൂപ് നിയമ നടപടികൾ ആരംഭിച്ചത്. എതിർകക്ഷികളുടെ വ്യാപാര സ്ഥാപനം സന്ദർശിച്ചു പരിശോധന നടത്താൻ കോടതി അഭിഭാഷക കമീഷനായി അഡ്വ. വിശ്വാസിനെ നിയമിച്ചു. എതിർകക്ഷികളുടെ പ്രവർത്തിമൂലം ജോസ്കോ ഗ്രൂപിന് അൻപതുലക്ഷം രൂപയിലധികം വ്യാപാര നഷ്ടമുണ്ടായതായി ഹരജിയിൽ ആരോപിക്കുന്നുണ്ട്. ഈ നഷ്ടം നികത്തുകയും മേലിൽ 'ജോസ്കോ' എന്ന വ്യാപാരനാമം എതിർകക്ഷി ഉപയോഗിക്കുന്നതുതടയുകയും ചെയ്യണമെന്നാണ് 'ജോസ്കോ' ഹർജിയിൽൽ ആവശ്യപ്പെടുന്നത്. 'ജോസ്കോ' ഗ്രൂപിന് വേണ്ടി അഡ്വ. കെകെ ബാലറാം ഹാജരായി.

Keywords: Kannur-News, Kerala,Kerala-News, News, Court, Notice, Trademark, Case, Complaint, Court issued notice in Josco trademark case. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia