കോണ്‍­ഗ്ര­സ് നേ­താവ് വര്‍ക്കല കഹാറിന്റെ തെരഞ്ഞെ­ടു­പ്പ് ഹൈ­ക്കോടതി റ­ദ്ദാക്കി

 


കോണ്‍­ഗ്ര­സ് നേ­താവ് വര്‍ക്കല കഹാറിന്റെ തെരഞ്ഞെ­ടു­പ്പ് ഹൈ­ക്കോടതി റ­ദ്ദാക്കി
തിരുവനന്തപുരം: കോണ്‍­ഗ്ര­സ് നേ­താവും വര്‍ക്കല എം.എല്‍.എ­യുമായ വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാ­ക്കി.

ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന പ്രഹ്‌ളാദന്റെ നാമ നിര്‍ദേശ പത്രിക തള്ളിയതി­ന്റെ പേ­രി­ലാ­ണ് കഹാറിന്റെ എം.എല്‍.എ സ്ഥാ­നം റ­ദ്ദാ­ക്കി­യത്. കഴി­ഞ്ഞ നി­യ­മസഭാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പിച്ച പത്രിക നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സ്റ്റാ­മ്പ് പ­തിച്ചിട്ടില്ലെന്നും ചൂ­ണ്ടി­ക്കാ­ട്ടി­യാണ് വരണാധികാരി പ്രഹ്ലാദന്റെ പത്രിക തള്ളിയ­ത്.

ഇതിനെതിരെ പ്രഹ്ലാദന്‍ ഹൈകോടതിയെ സമീപിക്കുയായിരുന്നു. എന്നാല്‍ വരണാധികാരിയുടെ നടപടി സാധുവല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോട­തി ക­ഹാ­റിന്റെ എം.എല്‍.എ. സ്ഥാ­നം റ­ദ്ദാ­ക്കു­കയും തെരഞ്ഞെടു­പ്പ് അ­സാ­ധു­വാ­ക്കു­ക­യു­മാ­യി­രു­ന്നു.

ജ­സ്റ്റിസ് എസ്.എസ്. സതീശ ച­ന്ദ്ര­യാണ് തെരഞ്ഞെടുപ്പ് റ­ദ്ദാ­ക്കി­ക്കൊണ്ട് ഉത്തര­വ് പു­റ­പ്പെ­ടു­വി­ച്ചത്. അ­തേ­സമ­യം ഹൈ­ക്കോടതി വി­ധി നീ­തി­പൂര്‍­വ്വ­മ­ല്ലെ­ന്ന് ചൂ­ണ്ടി­ക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെ­ന്ന് വര്‍ക്കല കഹാര്‍ പ­റഞ്ഞു. ക­ഹാ­റി­ന്റെ എം.എല്‍.എ. സ്ഥാ­നം റ­ദ്ദാ­ക്ക­പ്പെ­ട്ട­തോ­ടെ യു.ഡി.എഫ്. ഗ­വണ്‍­മെന്റി­ന് വീണ്ടും പ്ര­തി­സ­ന്ധി­യു­ടെ നാ­ളു­ക­ളാണ് ഉ­ണ്ടാ­വു­ക.

Keywords:  Varkala Kahar, Thiruvananthapuram, Kerala, Kerala, Congress, MLA, Cancelled, High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia