Relief Granted | രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി


● നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി
● ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് കോടതി
● പ്രചാരണത്തിന് തടസം സൃഷ്ടിക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്ന് യുഡിഎഫ്
തിരുവനന്തപുരം: (KVARTHA) പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു.
ഒക്ടോബര്‍ എട്ടിന് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്ന് മ്യൂസിയം പൊലീസാണ് രാഹുലിനെതിരെ കേസെടുത്തത്. റിമാന്‍ഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ പിന്നീട് ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രചാരണത്തിന് തടസം സൃഷ്ടിക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.
രാഹുലിന് ജാമ്യം നല്‍കുന്നതിനെ പൊലീസ് ശക്തമായി എതിര്‍ത്തുവെങ്കിലും അത് അവഗണിച്ചാണ് കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ അറസ്റ്റിലായ രാഹുലിന്, എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെ നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെ തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി രാഹുല്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍ ഇളവ് അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും രാഹുല്‍ കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മ്യൂസിയം പൊലീസ് ചൂണ്ടിക്കാട്ടി. കന്റോണ്‍മെന്റ്, അടൂര്‍ സ്റ്റേഷനുകളിലും രാഹുലിനെതിരെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇതൊക്കെ അവഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
#RahulMankoottil #PalakkadByElection #UDF #BailRelief #KeralaPolitics #YouthCongress