Guilty | 'വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യം'; സൂര്യഗായത്രിയെ വീട്ടില്‍ കയറി കുത്തിക്കൊന്നുവെന്ന കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വെള്ളിയാഴ്ച
Mar 30, 2023, 13:53 IST
തിരുവനന്തപുരം: (www.kvartha.com) വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യത്തെ തുടര്‍ന്ന് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി സൂര്യഗായത്രിയെ വീട്ടില്‍ കയറി കുത്തിക്കൊന്നുവെന്ന കേസില്‍ പ്രതി പേയാട് സ്വദേശി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുക. ജഡ്ജ് കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, അതിക്രമിച്ച് കയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. തുടര്‍ന്ന് ശിക്ഷ വിധിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20 വയസുകാരിയായ സൂര്യഗായത്രിയെ സുഹൃത്തായിരുന്ന പ്രതി കുത്തിവീഴ്ത്തിയത്. 33 കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അരുണിനെ സമീപവാസികള്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സൂര്യഗായത്രി 31ന് പുലര്‍ചെയാണ് മരണത്തിന് കീഴടങ്ങിയത്.
അമ്മ വത്സലക്കും അച്ഛന്‍ ശിവദാസനൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യ ഗായത്രി. പുറത്ത് ശബ്ദം കേട്ടതോടെ മൂവരും പുറത്തിറങ്ങി. ഇതിനിടെ പിന്നിലെ വാതിലില്‍ കൂടി അകത്ത് കയറിയ അരുണ്‍ വീട്ടിനുളളില്‍ ഒളിച്ചിരുന്നു. പുറത്തുനിന്ന് അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച അച്ഛനെ അടിച്ച് നിലത്തിടുകയും ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അരുണ്‍ അവരെയും ആക്രമിച്ചു.
മരണം ഉറപ്പിക്കാനെന്നോണം സൂര്യഗായത്രിയുടെ തല ചുമരില്‍ ഇടിച്ച ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ സമീപവാസികള്‍ പിടികൂടിയത്.
പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിര്‍ണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്രമത്തിനിടെ പരുക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടര്‍ ഈ വാദം തള്ളി.
സൂര്യഗായത്രിയെ കുത്തിയശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരുക്കേറ്റതെന്ന പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടറുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദ്ദീന്‍ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അരുണ്‍ അറസ്റ്റിലായ അന്നു മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പൊലീസാണ് കുറ്റപത്രം നല്‍കിയത്.
ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടര്‍ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുണ്‍ പ്രദേശം നിരീക്ഷിച്ചിരുന്നു. ഒടുവില്‍ ജന്‍ക്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ള സമയം നോക്കിയാണ് ആക്രമിക്കാനുളള സമയം തിരഞ്ഞെടുത്തത്. ഇതിനായി അടുക്കളയിലൂടെയാണ് വീട്ടിനുള്ളിലേക്ക് കയറിയത്.
Keywords: Court found accused Arun guilty in case of Suryagayatri murder case, Thiruvananthapuram, News, Murder case, Court Order, Kerala.
2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20 വയസുകാരിയായ സൂര്യഗായത്രിയെ സുഹൃത്തായിരുന്ന പ്രതി കുത്തിവീഴ്ത്തിയത്. 33 കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അരുണിനെ സമീപവാസികള്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സൂര്യഗായത്രി 31ന് പുലര്‍ചെയാണ് മരണത്തിന് കീഴടങ്ങിയത്.
അമ്മ വത്സലക്കും അച്ഛന്‍ ശിവദാസനൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യ ഗായത്രി. പുറത്ത് ശബ്ദം കേട്ടതോടെ മൂവരും പുറത്തിറങ്ങി. ഇതിനിടെ പിന്നിലെ വാതിലില്‍ കൂടി അകത്ത് കയറിയ അരുണ്‍ വീട്ടിനുളളില്‍ ഒളിച്ചിരുന്നു. പുറത്തുനിന്ന് അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച അച്ഛനെ അടിച്ച് നിലത്തിടുകയും ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അരുണ്‍ അവരെയും ആക്രമിച്ചു.
മരണം ഉറപ്പിക്കാനെന്നോണം സൂര്യഗായത്രിയുടെ തല ചുമരില്‍ ഇടിച്ച ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ സമീപവാസികള്‍ പിടികൂടിയത്.
പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിര്‍ണായകമായി. വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്രമത്തിനിടെ പരുക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടര്‍ ഈ വാദം തള്ളി.
സൂര്യഗായത്രിയെ കുത്തിയശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരുക്കേറ്റതെന്ന പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടറുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദ്ദീന്‍ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അരുണ്‍ അറസ്റ്റിലായ അന്നു മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പൊലീസാണ് കുറ്റപത്രം നല്‍കിയത്.
Keywords: Court found accused Arun guilty in case of Suryagayatri murder case, Thiruvananthapuram, News, Murder case, Court Order, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.