രമ്യ വധം: ഷാര്‍ജയില്‍ ഇന്റര്‍പോള്‍ പിടിയിലായ ഷമ്മികുമാറിനെ വിട്ടുകിട്ടാന്‍ കോടതി അനുമതി
Jun 28, 2012, 18:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: ഭാര്യയെ ലോഡ്ജില്‍ കൊലപ്പെടുത്തി ഗള്‍ഫിലേക്ക് മുങ്ങിയ ഭര്‍ത്താവിനെ കൊലക്കേസിന്റെ തുടരന്വേഷണത്തിന് വിട്ടു കിട്ടാന്‍ പോലീസ് നല്കിയ അപേക്ഷ കോടതി അംഗീകരിച്ചു. കാട്ടാമ്പള്ളി വള്ളുവന് കടവിന് സമീപത്തെ ആമ്പാല്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ എന്‍. രമ്യ(27)യെ പയ്യന്നൂരിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ ഷാര്‍ജയില്‍ ഇന്റര്‍പോളിന്റെ പിടിയിലായ ഭര്‍ത്താവ് അഴീക്കോട്ടെ പുളിക്കല്‍ ഷമ്മികുമാറിനെ വിട്ടുകിട്ടുന്നതിനു വേണ്ടിയാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് എ.എസ്.പി ശ്രീനിവാസ് നല്കിയ അപേക്ഷയിലാണ്് പയ്യന്നൂര്‍ ജുഡീ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ വിട്ടുകിട്ടാനായി ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് നല്‍കിയത്.
ഈ അനുമതി റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയ ശേഷം പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
ഷാര്‍ജയില്‍ പിടിയിലായ ഷമ്മികുമാറിന്റെ പേരില്‍ പയ്യന്നൂര്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ വിചാരണക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിയെ നാട്ടിലെത്തിക്കാനുള്ള അനുമതിക്കായി പോലീസ് കോടതിയില്‍ സമീപിച്ചത്.
2010 ജനുവരി 20നാണ് ഷമ്മികുമാര്‍ രമ്യയെ പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തി ദുബൈയിലേക്ക് കടന്നുകളഞ്ഞത്.

Keywords: Kerala, Payyannur, Ramya, Shammikumar, Death, Murder, Case, Sharjah, Interpol, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.