പിവി അന്‍വറിന്റെ റിസോര്‍ടിലെ അനധികൃത തടയണയ്ക്കെതിരെ നടപടിയെടുത്തില്ല; ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

 




നിലമ്പൂര്‍: (www.kvartha.com 28.05.2021) നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ടിലെ അനധികൃത തടയണയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോഴിക്കോട് കളക്ടര്‍ സീറാം സാംബശവ റാവുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. റിസോര്‍ട്ടിലെ അനധികൃത തടയിണകള്‍ പൊളിക്കണമെന്ന പരാതി ഉടനടി തീര്‍പാക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. 

ടൂറിസം പദ്ധതിയുടെ ഭാഗമായ കോഴിക്കോട് കക്കാടം പൊയിലിലെ പിവിആര്‍ നാച്വറല്‍ റിസോര്‍ടിലെ തടയണയ്ക്കെതിരായാണ് വിവാദമുണ്ടായത്. നാച്വറല്‍ റിസോര്‍ടില്‍ സ്വാഭാവിക നീരൊഴുക്ക് തയടുന്ന നാല് തടയിണകള്‍ ചൂണ്ടിക്കാട്ടി ജില്ല കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിനുമേല്‍ രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രടറി ടിവി രാജനാണ് വ്യാഴാഴ്ച ഹൈകോടതിയെ സമീപിച്ചത്.

പിവി അന്‍വറിന്റെ റിസോര്‍ടിലെ അനധികൃത തടയണയ്ക്കെതിരെ നടപടിയെടുത്തില്ല; ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി


തടയിണകള്‍ അനുമതിയില്ലാതെയാണ് റിസോര്‍ടില്‍ നിര്‍മിച്ചതെന്ന കൂടരഞ്ഞി വിലേജ് ഓഫീസറുടേയും പഞ്ചായത്ത് സെക്രടറിയുടേയും റിപോര്‍ടുകള്‍ കൂടി പരിഗണിച്ച് തീര്‍പിലെത്താനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ജനുവരി മാസത്തില്‍ ഹിയറിംഗ് നടത്തിയതല്ലാതെ കളക്ടറുടെ ഭാഗത്തുനിന്നും അഞ്ച് മാസമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

Keywords:  News, Kerala, State, MLA, Court, District Collector, Court against District Collector; Unauthorized check dam at PV Anwar's resort
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia