ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസില്‍ നടന് കലാഭവന്‍ മണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഈ കേസില്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന മണിയുടെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല. വനംവകുപ്പ് തനിക്കെതിരെ അന്യായമായ നടപടിയാണ് എടുത്തിരിക്കുന്നതെന്നാണ് മണി കോടതിയില്‍ വാദിച്ചത്.
അതിരപ്പള്ളി വനമേഖലയില്‍ വാഹനപരിശോധന നടത്തിയ വനപാലകരെ കലാഭവന്‍ മണിയും സുഹൃത്തും മര്‍ദിച്ചെന്നാണ് കേസ്. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഡെപ്യൂട്ടി റേഞ്ചര്‍ യു.ജി. രമേശന്, ബീറ്റ് ഓഫീസര്‍ പി. രവീന്ദ്രന് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വനംവകുപ്പ്
കേസെടുത്തിരിക്കുന്നത്.
അതേസമയം വനപാലകര്‍ തങ്ങളെ ആക്രമിച്ചെന്നു കാണിച്ച് മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ വനപാലകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Bail, Actor, Kalabhavan Mani, Kochi, High Court, Friends, Wife, Complaint, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.