Acquitted | വാഹനപരിശോധനയ്ക്കിടെ പൊലീസ് ഓഫീസറുടെ ദേഹത്ത് ബൈകിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു
Aug 8, 2023, 23:07 IST
ADVERTISEMENT
തലശേരി: (www.kvartha.com) വാഹനപരിശോധനയ്ക്കിടെ ബൈക് പൊലീസ് ഓഫീസറുടെ ദേഹത്ത് കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബൈക് ഉടമ സിജിലേഷിനെയാ(38)ണ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ആര് കെ രമ കുറ്റക്കാരനല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്.
2014 ജൂലായ് 24ന് ഉച്ചയ്ക്ക് തലശേരി പൊലീസ് സ്റ്റേഷനടുത്തുവെച്ചാണ് സംഭവം. വാഹനപരിശോധന നടത്തുകയായിരുന്ന തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അരവിന്ദാക്ഷന്റെ ദേഹത്ത് യുവാവ് ബൈക് നിര്‍ത്താതെ കയറ്റികൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വാഹനപരിശോധനയ്ക്കിടെ ബൈക് മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതി ബൈക് പരാതിക്കാരന്റെ ദേഹത്ത് കയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് വധശ്രമം ഉള്‍പെടെയുളള വകുപ്പുചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പ്രതിക്കായി വിപി രഞ്ജിത് കുമാര്‍ ഹാജരായി.
Keywords: Court acquitted murder case accused, Kannur, News, Court, Acquitted, Murder Case Accused, Bike, Police, Vehicle Inspection, Allegation, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

