Acquitted | വാഹനപരിശോധനയ്ക്കിടെ പൊലീസ് ഓഫീസറുടെ ദേഹത്ത് ബൈകിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) വാഹനപരിശോധനയ്ക്കിടെ ബൈക് പൊലീസ് ഓഫീസറുടെ ദേഹത്ത് കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബൈക് ഉടമ സിജിലേഷിനെയാ(38)ണ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ആര്‍ കെ രമ കുറ്റക്കാരനല്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്.

Acquitted | വാഹനപരിശോധനയ്ക്കിടെ പൊലീസ് ഓഫീസറുടെ ദേഹത്ത് ബൈകിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു

2014 ജൂലായ് 24ന് ഉച്ചയ്ക്ക് തലശേരി പൊലീസ് സ്റ്റേഷനടുത്തുവെച്ചാണ് സംഭവം. വാഹനപരിശോധന നടത്തുകയായിരുന്ന തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അരവിന്ദാക്ഷന്റെ ദേഹത്ത് യുവാവ് ബൈക് നിര്‍ത്താതെ കയറ്റികൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വാഹനപരിശോധനയ്ക്കിടെ ബൈക് മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതി ബൈക് പരാതിക്കാരന്റെ ദേഹത്ത് കയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് വധശ്രമം ഉള്‍പെടെയുളള വകുപ്പുചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പ്രതിക്കായി വിപി രഞ്ജിത് കുമാര്‍ ഹാജരായി.

Keywords:  Court acquitted murder case accused, Kannur, News, Court, Acquitted, Murder Case Accused, Bike, Police, Vehicle Inspection, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script