SWISS-TOWER 24/07/2023

Acquitted | സുഹൃത്തായ യുവാവിനെ വനത്തില്‍ കൊണ്ടുപോയി കൊന്നുതളളിയെന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു

 


ADVERTISEMENT

തലശേരി: (www.kvartha.com) സുഹൃത്തായ യുവാവിനെ നാദാപുരം വിലങ്ങാട്ടെ വീട്ടില്‍ നിന്നും തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി കണ്ണവം വനത്തില്‍ കൊന്നുതളളിയെന്ന കേസിലെ പ്രതിയെ കോടതി വിട്ടയച്ചു. നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാബുവിനെയാണ് തലശേരി സെഷന്‍സ് കോടതി വെറുതെ വിട്ടത്.

പ്രതിയുടെ ഉറ്റസുഹൃത്തും വിലങ്ങാട് ചിറ്റാരിയിലെ കളപറമ്പില്‍ വര്‍ഗീസിന്റെ മകനുമായ ഷിനോജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2010 ഏപ്രില്‍ പത്തിന് ഉച്ചയോടെയാണ് സംഭവം. സര്‍കാര്‍ വനമേഖലയില്‍ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ഷിനോജാണെന്ന് തിരിച്ചറിഞ്ഞത്.

Acquitted | സുഹൃത്തായ യുവാവിനെ വനത്തില്‍ കൊണ്ടുപോയി കൊന്നുതളളിയെന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു

പ്രതിയുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു തന്ത്രപരമായി ഷിനോജിനെ ഈറ്റവെട്ടാനെന്ന് പറഞ്ഞു കണ്ണവം വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നുതളളിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ കേസ്.

Keywords:  Court acquitted accused in murder case, Kannur, News, Police, Probe, Forest, Court Acquitted, Murder case, Accused, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia