Court Acquitted | ആമയെ കൊന്ന് കറിവെച്ചെന്ന കേസില്‍ 5 പേരെ കോടതി വെറുതെവിട്ടു

 


തളിപറമ്പ്: (www.kvartha.com) ആമയിറച്ചിക്കേസില്‍ അഞ്ച് പ്രതികളെ തളിപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു. തളിപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിപി നികേഷ്, പിപി ബാലന്‍, എകെ രതീഷ്, എം പാര്‍ഥന്‍, സിഎ ആദര്‍ശ് എന്നിവരെയാണ് മജിസ്‌ട്രേറ്റ് എംവി അനുരാജ് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടത്.

Court Acquitted | ആമയെ കൊന്ന് കറിവെച്ചെന്ന കേസില്‍ 5 പേരെ കോടതി വെറുതെവിട്ടു

2015 മാര്‍ച് മൂന്നിന് ഇവര്‍ ആമകളെ കൊന്ന് കറിവെച്ചു എന്നായിരുന്നു കേസ്. തളിപറമ്പ് ഫോറസ്റ്റ് റേന്‍ജ് ഓഫീസറാണ് കേസെടുത്തത്. ആറ് ആമകളെ വനം വകുപ്പ് അധികൃതര്‍ ഇവരില്‍ നിന്ന് വീണ്ടെടുത്തിരുന്നു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കണ്ടാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എം വിനോദ് രാഘവന്‍ ഹാജരായി.

Keywords:  Court acquitted 5 people in case of killing turtle, Kannur, News, Court, Tortoise, Accused, Forest, Booked, Lawyer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia