ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി

 


ADVERTISEMENT

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പെട്ട 20 പേരെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പെടെയുള്ള പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ക്കെതിരെയുള്ള സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അഭാവത്തിലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും കുറ്റവിമുക്തരായവരില്‍ പെടുന്നു.

കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാത്ത സാഹചര്യത്തില്‍ അന്തിമ വാദത്തിന് മുമ്പ് പ്രതികളെ കുറ്റ വിമുക്തരാക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാക്ഷികള്‍ കൂറ് മാറിയതുകൊണ്ട് മാത്രം തെളിവുകളില്ലാതാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

26 ാം പ്രതി കാരായി രാജന് പുറമെ 23 ാം പ്രതി ഇ.എം ഷാജി, 15 ാം പ്രതി അജേഷ്, 32 ാം പ്രതി സി.എം സുനിതന്‍, 34 ാം പ്രതി പാപ്പൂട്ടി, 35 ാം പ്രതി ഷോബി, 38 ാം പ്രതി റോഷിത്, 40 ാം പ്രതി സി രാജന്‍, 43 ാം പ്രതി കുമാരന്‍, 44 ാം പ്രതി പി വത്സന്‍, 45 ാം പ്രതി പി.സി ലാലു, 46 ാം പ്രതി
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
കെ. അനില്‍കുമാര്‍, 47 ാം പ്രതി രഗീഷ്, 51 ാം പ്രതി ഷിംജിത്ത്, 55 ാം പ്രതി ശ്യാംജിത്ത്, 56 ാം പ്രതി സരിന്‍ ശശി, 57 ാം പ്രതി അശോകന്‍, 59 ാം പ്രതി നാണപ്പന്‍, 75 ാം പ്രതി മുകുന്ദന്‍, 76 ാം പ്രതി ധനീഷ് എന്നിവരെയാണ് വെറുതെവിട്ടത്.

  പ്രതിപ്പട്ടികയിലുള്ള 24 പേരെയാണ് കുറ്റവിമുക്തരാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇവരില്‍  നാല് പേരൊഴികെ മറ്റുള്ളവരെയാണ് കുറ്റവിമുക്തരാക്കി കൊണ്ട്  കോടതി ഉത്തരവിട്ടത്.

Also Read:
പ്രമുഖ സ്‌കൂളിലെ 12 കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം പൊളിഞ്ഞു
Keywords: Lieu, T.P Chandrasekhar Murder Case, Court Order, Kozhikode, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia