കാറും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ച് യുവദമ്പതികളുടെ ദാരുണാന്ത്യം; മൃതദേഹത്തിനരികെ നൊമ്പരക്കാഴ്ചയായി രണ്ട് വയസുള്ള മകള്‍ ഇഷാനി

 


പാരിപ്പള്ളി: (www.kvartha.com 12.11.2019) കാറും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ച് യുവദമ്പതികള്‍ മരിച്ച വിവരമറിഞ്ഞ് ഇരുവരെയും ഒരുനോക്ക് കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് നൊമ്പരക്കാഴ്ചയായി മൃതദേഹത്തിനരികെ രണ്ട് വയസുള്ള മകള്‍ ഇഷാനി. ഈ പൊന്നുമോള്‍ക്ക് ഇനി ആര് പാലുകൊടുക്കുമെന്ന് ചോദിച്ചുള്ള മുത്തശ്ശിയുടെ പൊട്ടിക്കരച്ചിലിന് മുന്നില്‍ കൂടിനിന്നവര്‍ക്കും വിങ്ങലടയ്ക്കാനായില്ല.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ദേശീയപാതയില്‍ കടമ്പാട്ടുകോണത്തിന് സമീപമുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദനന്‍ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷന്‍ ഓവര്‍സീയറുമായ ജെ രാഹുല്‍ (28), ഭാര്യയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയറുമായ സൗമ്യ (24) എന്നിവര്‍ മരിച്ചത്.

കാറും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ച് യുവദമ്പതികളുടെ ദാരുണാന്ത്യം; മൃതദേഹത്തിനരികെ നൊമ്പരക്കാഴ്ചയായി രണ്ട് വയസുള്ള മകള്‍ ഇഷാനി

മൃതദേഹങ്ങള്‍ രാത്രി എട്ടരയോടെ ഊരൂട്ടുകാലായിലെ വീട്ടിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം കണ്ടു പകച്ചുപോയ കുഞ്ഞു ഇഷാനി, തന്നെ കണ്ടിട്ടും അച്ഛനും അമ്മയും എഴുന്നേല്‍ക്കാത്തതെന്തേ എന്ന ഭാവത്തില്‍ പ്രതീക്ഷയോടെ പെട്ടിക്കുള്ളിലെ മൃതദേഹങ്ങളിലേക്ക് നോക്കുകയായിരുന്നു.

മയ്യനാട്ടുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാവിലെ കാറില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏല്‍പിച്ചാണ് പോയത്. കൊല്ലം ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് കാറില്‍ ഇടിച്ചത്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

കാറും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ച് യുവദമ്പതികളുടെ ദാരുണാന്ത്യം; മൃതദേഹത്തിനരികെ നൊമ്പരക്കാഴ്ചയായി രണ്ട് വയസുള്ള മകള്‍ ഇഷാനി

പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ആയൂര്‍ ഇളമാട് തേവന്നൂര്‍ സൗമ്യ നിവാസില്‍ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരന്‍ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയര്‍ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുമ്പാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്.

എംഎല്‍എമാരായ സി കെ ഹരീന്ദ്രന്‍, കെ ആന്‍സലന്‍, എം വിന്‍സന്റ്, നഗരസഭാധ്യക്ഷ ഡബ്ല്യു ആര്‍ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Accident, Death, Car, bus, Medical College, Couples, Couples die in accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia