Couple Protest | മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് മുന്‍പില്‍ ചങ്ങല കെട്ടി മാതാപിതാക്കളുടെ പ്രതിഷേധം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിന് മുമ്പില്‍ പ്രതിഷേധിച്ചു. ഓഫിസിന് മുന്നിലെ ഗേറ്റില്‍ ചങ്ങലകൊണ്ട് കൈകള്‍ ബന്ധിപ്പിച്ചായിരുന്നു പ്രതിഷേധം. മട്ടന്നൂര്‍ ചാവശേരി പറമ്പ് സ്വദേശികളായ സെബാസ്റ്റ്യനും ഭാര്യ ബീനയുമാണ് തിങ്കളാഴ്ച രാവിലെ 12 മണിയോടെ പ്രതിഷേധവുമായി ക്രൈം ബ്രാഞ്ച് ഓഫിസിന് മുന്നിലെത്തിയത്.

മകന്‍ സെബിനെ മട്ടന്നൂര്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഇവരുടെ ആരോപണം. രണ്ടുവര്‍ഷം മുമ്പാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരെ ചുമതല നിര്‍വഹണത്തിനിടെ ആക്രമിച്ചു എന്നതാണ് കേസ്. എന്നാല്‍ ഇതു കള്ളക്കേസാണെന്ന് ആരോപിച്ച് മാതാവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസും ക്രൈം ബ്രാഞ്ചും ഇത് അന്വേഷിച്ചു പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളുകയായിരുന്നു.

എന്നാല്‍ കേസില്‍ കുടുക്കിയതില്‍ ക്രൈം ബ്രാഞ്ചിനും പങ്കുണ്ടെന്നാണ് ഇവരുടെ ആരോപണം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പല തവണ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കള്ളക്കേസും എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മട്ടന്നൂരില്‍ ഒരു റെയ്ഡിനിടയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ സെബിനും സംഘവും മര്‍ദിച്ചു എന്ന എക്സൈസ് പരാതിയിലാണ് കേസെടുത്തത് എന്നാണ് മട്ടന്നൂര്‍ പൊലീസിന്റെ വിശദീകരണം.

Couple Protest | മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് മുന്‍പില്‍ ചങ്ങല കെട്ടി മാതാപിതാക്കളുടെ പ്രതിഷേധം

ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. അതിനാല്‍ പൊലീസിന് യാതൊരു തരത്തിലുമുള്ള നടപടി സ്വീകരിക്കാനുള്ള സാഹചര്യവും നിലവില്‍ ഇല്ല എന്നാണ് എക്സൈസും പൊലീസും വ്യക്തമാക്കുന്നത്.

ടൗണ്‍ സിഐ സിഎ നസീബിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് ദമ്പതികളെ ഇവിടെ നിന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

Keywords:  Couple protest in front of crime branch office, Kannur, News, Couple Protest, Complaint, Crime Branch, Attack, Allegation, Fake Case, Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia