Investigation | ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

പാലക്കാട്: (KVARTHA) കാടാങ്കോടില്‍ പ്രായമായ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. ദമ്പതികളുടെ ബന്ധുക്കളുടെ മൊഴി പ്രകാരമാണ് മകനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മകന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചത് എന്നാണ് ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയത്. പാലക്കാട് സൗത് പൊലീസാണ് അന്വേഷണം നടത്തുന്നത്.

കാടാങ്കോട് അയ്യപ്പന്‍കാവിലെ യശോദ (55)യാണ് മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. സംഭവത്തില്‍ മകന്‍ അനൂപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അസുഖബാധിതനായ ഭര്‍ത്താവ് അപ്പുണ്ണി(60)യെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതിനാണ് യശോദയെ മകന്‍ മര്‍ദിച്ചത് എന്നാണ് വിവരം. യശോദ മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Investigation | ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


മദ്യലഹരിയിലാണ് അനൂപ് അമ്മയെ മര്‍ദിച്ചതെന്നാണ് വിവരം. അനൂപിന്റെ അച്ഛന്‍ അപ്പുണ്ണി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ്. ഭര്‍ത്താവിന് അസുഖം മൂര്‍ഛിച്ചതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് യശോദ മകനോട് ആവശ്യപ്പെട്ടത്.

ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് യശോദയെ മകന്‍ ആക്രമിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ യശോദയെ ഓടിക്കൂടിയെത്തിയ സമീപവാസികള്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യശോദ മരിച്ചു. ഇതിനിടെയാണ് അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അസുഖം മൂര്‍ഛിച്ചാണ് അപ്പുണ്ണിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അപ്പുണ്ണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ബന്ധുക്കളെയും അനൂപ് ആക്രമിച്ചതായും വിവരമുണ്ട്. ദമ്പതികളുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള അനൂപ് നേരത്തെ കഞ്ചാവ് കേസിലും ഉള്‍പെട്ടയാളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Keywords: Couple murder case; youth in police custody, Palakkad, News, Couple Murder Case, Police, Custody, Dead Body, Attack, Statement, Kerala News.  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia