SWISS-TOWER 24/07/2023

Missing | പാനൂരില്‍ നിന്നും കാണാതായ വ്യവസായ അവാര്‍ഡ് ജേതാക്കളായ ദമ്പതികളെ തേടി പൊലീസ് കോയമ്പത്തൂരിലെത്തി

 


ADVERTISEMENT

പാനൂര്‍: (www.kvartha.com) പാനൂരില്‍ നിന്നും കാണാതായ വ്യവസായ അവാര്‍ഡ് ജേതാക്കളായ ദമ്പതികളെ തേടി പൊലീസ് കോയമ്പത്തൂരിലെത്തി. പാനൂര്‍ താഴെ ചമ്പാട് നിന്നും കാണാതായ വ്യവസായ അവാര്‍ഡ് ജേതാക്കളായ ദമ്പതികളെ തമിഴ്നാട്ടില്‍ കണ്ടെത്തിയതായുള്ള സൂചനയെ തുടര്‍ന്നാണ് പൊലീസ് കോയമ്പത്തൂരിലെത്തിയത്. ഇവര്‍ പാലക്കാടുവഴി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടറും സംഘവും അങ്ങോട്ടേക്ക് യാത്രതിരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൈയേറ്റത്തിന്റെ പേരില്‍ തലശേരി നഗരസഭ നാലുലക്ഷം രൂപ പിഴ വിധിച്ച് ഒഴിപ്പിച്ച ഫര്‍ണിചര്‍ കംപനി പൂട്ടിയതിനെ തുടര്‍ന്നാണ് വ്യവസായ സംരഭകരായ ദമ്പതികള്‍ നാടുവിട്ടത്. തലശേരി നഗരസഭയിലെ എരഞ്ഞോളി വ്യവസായ പാര്‍കിലാണ് ദമ്പതികള്‍ വ്യവസായ പാര്‍ക് നടത്തിവന്നത്.

ഫര്‍ണിചര്‍ സ്ഥാപനത്തിന്റെ ഉടമകളായ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ വീട്ടില്‍ രാജ് കബീര്‍(58) ഭാര്യ ശ്രീദിവ്യ(48) എന്നിവരെ ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. മികച്ച വ്യവസായികളെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി രാജീവില്‍ നിന്നും പുരസ്‌കാരം നേടിയ സംരഭകനാണ് രാജ് കബീര്‍.

പത്ത് ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ചാണ് നഗരസഭ അടച്ചുപൂട്ടിയത്. ഏഴു മുറികളുള്ള സ്ഥാപനത്തിന് ഏഴുപൂട്ടുകളാണ് ഇട്ടത്. ഇതോടെ ഇവര്‍ക്ക് നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആ തുക ഗഡുക്കളാക്കി അടയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഈ ഉത്തരവുമായി എത്തിയ ദമ്പതികളോട് കഴിഞ്ഞ 19ന് ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും കയര്‍ത്തു സംസാരിക്കുകയും അപമാനിച്ചുവിടുകയും ചെയ്തുവെന്നാണ് പരാതി. 
Missing | പാനൂരില്‍ നിന്നും കാണാതായ വ്യവസായ അവാര്‍ഡ് ജേതാക്കളായ ദമ്പതികളെ തേടി പൊലീസ് കോയമ്പത്തൂരിലെത്തി
ഇതോടെയാണ് അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല, ഞങ്ങള്‍ പോകുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട, ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവര്‍ക്ക് എന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഞങ്ങളുടെ മൊഴിയെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതിനു ശേഷം ദമ്പതികള്‍ നാടുവിട്ടുപോയത്.

Keywords: Couple missing in Panoor, Missing, News, Police, Social Media, Court, Business Man, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia