അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 29.07.2021) മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വീടിൻ്റെ സമീപത്തെ വിറക്  പുരയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മേപ്പയൂർ പട്ടോന കണ്ടി  പ്രശാന്തിയിൽ കെ കെ ബാലകൃഷ്ണൻ  ഭാര്യ കുഞ്ഞിമാത എന്നിവരാണ് മരിച്ചത്. 

ചിങ്ങപുരം സി കെ ജി ഹൈസ്കൂൾ റിട. അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യു പി സ്കൂൾ റിട. അധ്യാപികയാണ് കുഞ്ഞി മാത. 
Aster_MIMS

അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക്  പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഒരുപക്ഷെ ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. 

പോസ്റ്റ്മോർടെത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി. 


Keywords:  News, Kozhikode, Kerala, State, Dead, Death, Suicide, Couples, Police, Couple found dead in a woodshed near the house.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia