Found Dead | ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യ ആസിഡ് കുടിച്ച് മരിച്ചു
Aug 21, 2022, 17:57 IST
തിരുവനന്തപുരം: (www.kvartha.com) ഭര്‍ത്താവ് തൂങ്ങിമരിച്ചതറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച് മരിച്ചതായി പൊലീസ്. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷിനെ വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ വിവരം അറിഞ്ഞ അപര്‍ണ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രാജേഷും അപര്‍ണയും തമ്മില്‍ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് അപര്‍ണയുടെ വീട്ടില്‍ വന്ന രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ അപര്‍ണ തയാറായില്ല. തുടര്‍ന്ന് രാത്രിയില്‍ വീട്ടിലെത്തിയ രാജേഷിനെ രാവിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ 10.30നാണ് രാജേഷിന്റെ മരണ വാര്‍ത്ത അപര്‍ണ അറിയുന്നത്. ഉടന്‍തന്നെ അപര്‍ണ വീട്ടില്‍ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടനെ തന്നെ അയല്‍വാസികള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ സി യുവില്‍ ചികിത്സയില്‍ കഴിയവേ ഒരു മണിയോടെയാണ് അപര്‍ണ മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമേയുള്ളൂ.
Keywords: Couple Found Dead In House, Thiruvananthapuram, News, Dead, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.