Accidental Death | കോഴിക്കോട് ബസ് സ്‌കൂടറില്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) ദേശീയ പാതയില്‍ ബസ് സ്‌കൂടറില്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കക്കോടി കുഴക്കുമിറി എന്‍ ഷൈജു (43), ഭാര്യ ജിമ (38) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോഴിക്കോട് ഡിഡി ഓഫിലെ പ്യൂണാണ് ഷൈജു.

Accidental Death | കോഴിക്കോട് ബസ് സ്‌കൂടറില്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം സംഭവിച്ചത്. ഷൈജുവിന്റെ ചികിത്സയ്ക്കായി ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് വിവരം. ഇവര്‍ക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords:  Couple Died in Road Accident, Kozhikode, News, Accidental Death, Dead Body, Postmortem, Couple, Scooter, Bus, Obituary, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia