SWISS-TOWER 24/07/2023

Couple Died | കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോകേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

പുല്‍പ്പള്ളി: (KVARTHA) കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോകേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്.

വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്കു വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തില്‍ തട്ടി ഷോകേല്‍ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ആദ്യം സരസുവിനാണ് ഷോകേറ്റത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണു ശിവദാസിന് ഷോകേറ്റത്.
Aster mims 04/11/2022

Couple Died | കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോകേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം


നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്‍പ്പള്ളിയിലെ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി വേലി അനധികൃതമായാണ് നിര്‍മിച്ചതെന്നാണു വിവരം. വിവരമറിഞ്ഞ് പൊലീസും, കെ എസ് ഇ ബി അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Couple died after electric shock, News, Couple Electrocuted, Hospital, Natives, Probe, Hospital, Police, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia