SWISS-TOWER 24/07/2023

Rajeev Chandrasekhar | നിര്‍മിത ബുദ്ധി, സെമി കണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് മേഖലകളാണ് ഇനി ഇന്‍ഡ്യയുടെ ഭാവിയെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) നിര്‍മിത ബുദ്ധി, സെമി കണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് മേഖല തുടങ്ങിയവയിലാണ് ഇന്‍ഡ്യയുടെ ഭാവിയെന്ന് വ്യക്തമാക്കി ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സ് സെന്റര്‍ തിരുവനന്തപുരം ടെക്നോപാര്‍ക്ക് കാമ്പസിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Rajeev Chandrasekhar | നിര്‍മിത ബുദ്ധി, സെമി കണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് മേഖലകളാണ് ഇനി ഇന്‍ഡ്യയുടെ ഭാവിയെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഈ മൂന്ന് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യ ഫ്യുച്ചര്‍ ലാബ് പരിചയപെടുത്താന്‍ സി ഡാക് അവസരം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് കഴിഞ്ഞ 2 വര്‍ഷത്തില്‍ സെമി കണ്ടക്ടര്‍ മേഖലയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ബഹിരാകാശം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായുള്ള ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധ. തദ്ദേശീയമായി നിര്‍മ്മിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ചന്ദ്രയാനിലും ഐഎന്‍എസ് വിക്രമാദിത്യയിലും ഉപയോഗിച്ചത് ഈ മേഖലയിലെ രാജ്യത്തിന്റെ കാര്യക്ഷമതയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയില്‍ മുന്‍പെങ്ങും ഇല്ലാത്ത ഡിജിറ്റല്‍ വത്കരണമാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. സി ഡാക് വികസിപ്പിച്ച പരം ശാവക് ഡെസ്‌ക് ടോപ് അധിഷ്ഠിത സൂപ്പര്‍ കമ്പ്യൂട്ടര്‍ കേന്ദ്ര സഹമന്ത്രി പുറത്തിറക്കി. ഇലക്ട്രിക് ലോക്കോമോട്ടീവ് സാങ്കേതികവിദ്യയുടെ വികസനത്തിനായി സി-ഡാക്കും റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള സഹകരണ പ്രഖ്യാപനത്തിനും മൈക്രോഗ്രിഡ് സാങ്കേതികവിദ്യയുടെ വികസനത്തിനും വിന്യാസത്തിനുമായി സി-ഡാക്കും ടാറ്റ പവറും തമ്മിലുള്ള ധാരണാപത്രങ്ങളും ചടങ്ങില്‍ കൈമാറി.

സി-ഡാക് തിരുവനന്തപുരം ഡയറക്ടര്‍ എ കലൈ സെല്‍വന്‍, വ്യവസായിക, അക്കാദമിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരും ഡിജിറ്റല്‍ സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
Aster mims 04/11/2022

Keywords: Country’s future lies in AI, semiconductor and electronics research: Rajeev Chandrasekhar, Thiruvananthapuram, News, Rajeev Chandrasekhar, Inauguration, Investment, Protection, Railway, Released, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia