K Satchidanandan | തെറ്റായ പുസ്തകങ്ങള്‍ രാജ്യം ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കെ സച്ചിദാനന്ദന്‍
Jan 3, 2023, 18:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തെറ്റായ പുസ്തകങ്ങള്‍ രാജ്യം ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സാഹിത്യ അകാഡമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസില്‍ 'സംസ്‌കാരം, സാഹിത്യം, ലൈബ്രറികള്‍' സെഷനില്‍ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്‍.
ഭരണഘടന പോലുള്ള ശരിയായ പുസ്തകങ്ങള്‍ അവഗണിക്കുന്നവരാണ് രാജ്യത്തെ ഭരണാധികാരികള്‍. ഹിന്ദുത്വ വര്‍ഗീയതയും ഫാസിസസും ഏകാധിപത്യവും മനുഷ്യനെ ചിന്തിപ്പിക്കുകയും ജനാധിപത്യ ബോധവുമുള്ളരാക്കുകയും ചെയ്യുന്ന പുസ്തകങ്ങളെ ഭയക്കുന്നു. ഇന്‍ഡ്യയുടെ മുഴുവന്‍ വൈവിധ്യവും നശിപ്പിക്കുന്ന കാലമാണിതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ താഴെത്തട്ടില്‍ നിന്നൊടുക്കന്ന തീരുമാനങ്ങളാണ് നടപ്പാകേണ്ടത്. ജനങ്ങളാണ് പരാമാധികാരികള്‍. ജനങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന മധ്യവര്‍ത്തികള്‍ മാത്രമാണ് ഭരണാധികാരികള്‍. എന്നാല്‍ നമ്മുടെ രാജ്യത്ത് മുകളില്‍ നിന്നുള്ള തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കുകയാണ്. ഭരണം കേന്ദ്രീകൃതമാവുന്നു. അങ്ങനെയുള്ളൊരു രാജ്യത്ത് പുസ്തകങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ചിന്തയും എതിര്‍ക്കപ്പെടുകയും അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും.
ജീവിതത്തിലെ വര്‍ധിച്ചുവരുന്ന വേഗത്തില്‍ ആദ്യം നമുക്ക് നഷ്ടപ്പെടുന്നത് വായനയാണ്. വായനയുടെ താളവും ക്ഷമയും ഇല്ലാതാവുന്നു. വലിയ പുസ്തകങ്ങള്‍ വായിക്കാന്‍ ഭയമാണ്. വേഗ പ്രവാഹത്തില്‍ ഒഴിവ് സമയം നഷ്ടമായി. ഒഴിവ് സമയമാണ് സംസ്‌കാരത്തിന്റെ ഉറവിടം. കരിയറിസത്തിന്റെ ഭാഗമായുള്ള വായനക്കാണ് മുന്‍ഗണന. അടുത്ത പ്രമോഷനോ, കൂടുതല്‍ നല്ല ജോലിക്കോ വേണ്ടിയുള്ളതായി വായന. കരിയറിസം മുതലാളിത്ത പ്രവണതയാണ്. ഇത് വായനയെ തിരുല്‍സാഹപ്പെടുത്തും.
മത മൗലികവാദികള്‍ ഒരു പുസ്തകം വായിച്ചാല്‍ മതിയെന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. ഇതില്‍ എല്ലാ അറിവുകളുമുണ്ടെന്നതാണ് അവരുടെ വാദം. അതിനാല്‍ ഇവര്‍ക്ക് ലൈബ്രറികളും അലമാരകളും വേണ്ട. മതമൗലിക വാദികളും പുസ്തകത്തെയും വായനയെയും അംഗീകരിക്കാറില്ല. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിംസ ആഗോളീകരണമാണ്. നമ്മുടെ പ്രാദേശീക സംസ്‌കാരത്തെയും ഭാഷയെയും സാഹിത്യത്തെയും ആഗോളീകരണം ഇല്ലാതാക്കി. പടിഞ്ഞാറാണ് ശരിയെന്നാണ് ആഗോളീകരണം പഠിപ്പിക്കുന്നതെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
Keywords: News,Kerala,State,Kannur,Book,Country,Top-Headlines,Criticism, Country ruled by wrong books: K Satchidanandan in Indian Library Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

