MV Govindan | മതനിരപേക്ഷത സംരക്ഷിക്കാതെ രാജ്യത്തിന് മുന്‍പോട്ട് പോകാനാവില്ല: മന്ത്രി എംവി ഗോവിന്ദന്‍

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ഭരണഘടനയേയും മതനിരപേക്ഷ ഉള്ളടക്കത്തേയും സംരക്ഷിക്കുകയും ഉയര്‍ത്തി പിടിക്കുകയുമാണ് ഇന്നിന്റെ കടമയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊലീസ് പരേഡ് മൈതാനത്ത് പതാക ഉയര്‍ത്തിയതിന് ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ സംരക്ഷിക്കാതെ രാജ്യത്തിന് മുന്‍പോട്ട് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Aster_MIMS

ദാഹജലം കുടിച്ചതിന് സവര്‍ണ അധ്യാപകന്റെ അടിയേറ്റ് മരിക്കേണ്ടി വന്ന ബാലന്റെ ദയനീയ ചിത്രമാണ് 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നാം കാണേണ്ടി വരുന്നത്. ജാതീയതയുടെ ഭീതിത മുഖമാണത് വെളിവാക്കുന്നത്. നിരവധി കൈവഴികളിലൂടെ നടന്ന സമര പോരാട്ടങ്ങളിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയത്. അറിയപ്പെടുന്നവരും അല്ലാത്തതുമായ ലക്ഷക്കണക്കിന് ആളുകളുടെ ജീവത്യാഗത്തിന്റേയും സഹനത്തിന്റേയും ബാക്കിപത്രമാണ് നമ്മുടെ സ്വാതന്ത്ര്യം. 

MV Govindan | മതനിരപേക്ഷത സംരക്ഷിക്കാതെ രാജ്യത്തിന് മുന്‍പോട്ട് പോകാനാവില്ല: മന്ത്രി എംവി ഗോവിന്ദന്‍


ഇന്‍ഡ്യ ഒരു രാജ്യമല്ല ഭൂഖണ്ഡമെന്നാണ് ഇന്‍ഡ്യയിലെ ജനങ്ങളുടെ വേഷം, ഭാഷ, സംസ്‌കാരം ആചാരം തുടങ്ങിയവ മുന്‍നിര്‍ത്തി ബ്രിടീഷുകാര്‍ വിശേഷിപ്പിച്ചത്. വൈവിധ്യമാര്‍ന്ന ജനത ഒരുമിച്ച് ജീവിക്കുന്ന, നനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന നാടാണ് ഇന്‍ഡ്യ. 

MV Govindan | മതനിരപേക്ഷത സംരക്ഷിക്കാതെ രാജ്യത്തിന് മുന്‍പോട്ട് പോകാനാവില്ല: മന്ത്രി എംവി ഗോവിന്ദന്‍


ഇന്‍ഡ്യയെ മത രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു. അത്തരത്തില്‍ ഏകോപിതമായ ഒരാശയത്തിന്റെ ഭാഗമായാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ബ്രിടീഷുകാരുടെ ഇന്‍ഡ്യയില്‍ ജീവിക്കാനായ ഗാന്ധിജിക്ക് സ്വതന്ത്ര ഇന്‍ഡ്യയില്‍ ജീവന്‍ നഷ്ടമായി. ഗാന്ധിജിയെ നിശ്ബദമാക്കണമെന്ന വലിയ ആശയത്തിന്റെ പ്രയോഗമാണ് ഗോഡ്‌സെയിലൂടെ നടപ്പായതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

MV Govindan | മതനിരപേക്ഷത സംരക്ഷിക്കാതെ രാജ്യത്തിന് മുന്‍പോട്ട് പോകാനാവില്ല: മന്ത്രി എംവി ഗോവിന്ദന്‍


മത സൗഹാര്‍ദം നില നിര്‍ത്താതെ മതനിരപേക്ഷതയ്ക്ക് ഊന്നല്‍ നല്‍കാതെ ഇന്‍ഡ്യയ്ക്ക് മുന്നോട്ട് പോകാനാവില്ല. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നുവെന്ന് മനസിലാക്കിയാണ് കേരളത്തിന്റെ ഇത്രയധികം വീട്ടുമുറ്റങ്ങളില്‍ ദേശീയ പതാക ഉയര്‍ന്നത്. സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ അന്തസത്തയെ ഉയര്‍ത്തി പിടിക്കാനുളള മതനിരപേക്ഷ ജനാധിപത്യ ഭാരതം സൃഷ്ടിക്കാനുള്ള ചുവട് വെപ്പാണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കെ വി സുമേഷ് എംഎല്‍എ, ഡെപ്യൂടി മേയര്‍ കെ ശബീന, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, റൂറല്‍ എസ് പി പിബി രാജീവ്, സിറ്റി പൊലീസ് കമീഷനര്‍ ആര്‍ ഇളങ്കോ, രാഷട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായ റിട. അസി. പൊലീസ് കമീഷനര്‍ ടി പി പ്രേമരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

MV Govindan | മതനിരപേക്ഷത സംരക്ഷിക്കാതെ രാജ്യത്തിന് മുന്‍പോട്ട് പോകാനാവില്ല: മന്ത്രി എംവി ഗോവിന്ദന്‍


ധര്‍മ്മടം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ വി സ്മിതേഷ് പരേഡ് കമാന്ററായി. കെഎപി ഫോര്‍ത് ബറ്റാലിയന്‍, സിറ്റി, റൂറല്‍, വനിത പൊലീസ് വിഭാഗം, ജയില്‍, എക്‌സൈസ്, ഫോറസ്റ്റ്, എന്‍ സി സി, എസ് പി സി, സ്‌കൗട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവയുടെ പ്ലാറ്റൂനുകളാണ് പരേഡില്‍ അണിനിരന്നത്. 

മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള പുരസ്‌കാരം നേടിയ കെഎപി ഫോര്‍ത് ബറ്റാലിയന്‍, (സേനാ വിഭാഗം) കണ്ണൂര്‍ ഗവ: പോളിടെക്‌നിക് (എന്‍ സി സി ), മട്ടന്നൂര്‍ എച് എസ് എസ് (എസ് പി സി ), സെന്റ് മൈകിള്‍സ് ആഗ്ലോ- ഇന്‍ഡ്യന്‍ എച് എസ് എസ് (സ്‌കൗട്), അഴിക്കോട് എച് എസ് എസ് (ഗൈഡ്‌സ് ), സെന്റ് തേരസ ആഗ്ലോ- ഇന്‍ഡ്യന്‍ എച് എസ് എസ് ( ജൂനിയര്‍ റെഡ്‌ക്രോസ് ഗേള്‍സ്) ചൊവ്വ എച് എസ് എസ് (ജൂനിയര്‍ റെഡ് ക്രോസ് ബോയ്‌സ്) എന്നിവര്‍ക്ക് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പുരസ്‌കാരങ്ങള്‍ നല്‍കി. 

ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായി ഓഫീസുകളുടെ ദീപാലങ്കാര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കലക്‌ട്രേറ്റ്, രണ്ടാം സ്ഥാനം നേടിയ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാടേഴ്‌സ്, മൂന്നാം സ്ഥാനം നേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്‍ഡ് കറക്ഷനല്‍ ഹോം എന്നിവയ്ക്കുള്ള സമ്മാനവും മന്ത്രി നല്‍കി.

40 വര്‍ഷമായി സ്വാതന്ത്ര്യ ദിന പരേഡിന് പന്തൊലൊരുക്കുന്ന താണ സ്വദേശി കെ പി വത്സലന്‍, 25 വര്‍ഷത്തിലേറെയായി ശബ്ദ സൗകര്യം ഏര്‍പെടുത്തുന്ന കതിരൂര്‍ സ്വദേശി ഷാജി പ്രകാശ് എന്നിവരെ മന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. നിരവധി ആളുകളാണ് ഇത്തവണ പരേഡ് കാണാനെത്തിയത്.

Keywords:  News,Kerala,State,Kannur,Minister,National Flag,Flag,Independence-Day,Top-Headlines, Country cannot move forward without protecting secularism: Minister MV Govindan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia