Police Case | 'വ്യാജ സ്വര്‍ണം പണയംവെച്ച് തട്ടിപ്പ്' : പ്രതികള്‍ക്കെതിരെ വീണ്ടും 2 കേസെടുത്തു
                                                 Aug 18, 2022, 23:08 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) വ്യാജ സ്വര്‍ണം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കൂത്തുപറമ്പ് പൊലീസ് പ്രതികള്‍ക്കെതിരെ രണ്ടുകേസുകള്‍ കൂടിയെടുത്തു.  
 
  തലശേരി പബ്ലിക് സര്‍വന്റ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രടറി, കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ സെക്രടറി എന്നിവരുടെ പരാതിയിലാണ് കൂത്തുപറമ്പ് നരവൂര്‍ സ്വദേശികളായ പി ശോഭന, അഫ്സല് എന്നിവര്‍ക്കെതിരെ വീണ്ടും കേസെടുത്തത്. 
 
 
  കഴിഞ്ഞദിവസം ഇരുവര്‍ക്കുമെതിരെ തലശേരി അഗ്രികള്‍ചറല്‍ വെല്‍ഫെയര്‍ സഹകരണ സൊസൈറ്റിയുടെയും കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സെക്രടറിയുടെയും പരാതികളില്‍ കേസെടുത്തിരുന്നു. ഇതോടെ ഇരുവര്‍ക്കുമെതിരെ നാല് കേസെടുത്തിട്ടുണ്ട്. 
 
   തലശേരി പബ്ലിക് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ വ്യാജസ്വര്‍ണം പണയം വെച്ച് 4,92,000 രൂപയും കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖയില്‍ സ്വര്‍ണം പൂശിയ മുക്കുപണ്ടം പണയം വെച്ച് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് പരാതി. അഫ്സലാണ് പണയം വയ്ക്കാനുള്ള വ്യാജ സ്വര്‍ണം ശോഭനയെ ഏല്പിക്കാറുള്ളതെന്നും പണയം വെച്ച സ്വര്‍ണത്തില്‍ ഒരുവിഹിതമാണ് ഇവര്‍ക്ക് കമിഷനായി നല്‍കാറുള്ളതെന്നും പൊലീസ് പറയുന്നു. 
 
 
 
Keywords: Counterfeit gold fraud: 2 more cases registered against the accused, Kannur, News, Trending, Cheating, Gold, Police, Kerala, Bank.
Keywords: Counterfeit gold fraud: 2 more cases registered against the accused, Kannur, News, Trending, Cheating, Gold, Police, Kerala, Bank.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                

