Allegation | അംഗീകാരമില്ലാത്ത സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ കായിക താരങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍
Oct 17, 2023, 11:08 IST
കണ്ണൂര്‍: (KVARTHA) വോളിബോള്‍ അസോസിയേഷന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍. 2023 ജൂലായ് മാസം സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വോളി ബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തിട്ടും ക്ലബുകളില്‍ നിന്നും അസോസിയേഷന്‍ പണപ്പിരിവ് നടത്തുകയാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അംഗീകാരം നഷ്ടപ്പെട്ടിട്ടും ക്ലബുകളുടെ പക്കല്‍ നിന്നും വിവിധ ടൂര്‍ണമെന്റുകള്‍ നടത്തി ആയിരം മുതല്‍ അയ്യായിരം രൂപ വരെ അഫിലിയേഷന്‍ ഫീസ് പിരിച്ച് വോളി ബോള്‍ അസോസിയേഷന്‍ കായിക താരങ്ങളെയും ക്ലബ് ഭാരവാഹികളെയും വഞ്ചിക്കുകയാണ്. സംസ്ഥാന വോളി ബോള്‍ അസോസിയേഷനിലെ ക്രമക്കേടുകളെ കുറിച്ച് ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണം നടത്തിയിരുന്നു.
വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ഇത്തരം പിരിവുകള്‍ നിര്‍ത്തലാക്കാന്‍ പറ്റുകയുള്ളൂവെന്നും ഭാരവാഹികള്‍ അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്നവര്‍ അസോസിയേഷനില്‍ ഭാരവാഹികളായ 2021 ഒക്ടോബര്‍ ഒന്നിന് കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്നാണ് കളിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ടെക്നികല്‍ കമിറ്റി രൂപീകരിച്ചുകൊണ്ട് അംഗീകാരമുള്ള സംസ്ഥാന ചാംപ്യന്‍ഷിപും ജില്ലാ ചാംപ്യന്‍ഷിപുകളും നടത്താന്‍ സ്പോര്‍ട് സ് കൗണ്‍സില്‍ തയാറായത്. ഇതിനെതിരെ സംസ്ഥാന വോളി ബോള്‍ അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചുവെങ്കിലും സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നടപടി ശരിവയ്ക്കുകയായിരുന്നു. 2023 ജൂണില്‍ ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ ഇന്‍ഡ്യന്‍ വോളി ബോളിനെ നിയന്ത്രിക്കാനും ഫെഡറേഷനില്‍ തിരഞ്ഞെടുപ്പ് നടത്താനുമായി അഡ്ഹോക് കമിറ്റിയെ നിയമിച്ചിട്ടുണ്ട്.
ഇതിന് കേന്ദ്ര കായിക മന്ത്രാലയവും അന്താരാഷ്ട്ര ഫെഡറേഷനും മദ്രാസ് ഹൈകോടതിയും അംഗീകാരം നല്‍കിയിട്ടുണ്ട്. അഡ്ഹോക് കമിറ്റി തിരഞ്ഞെടുത്ത ടീമാണ് ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപിലുമൊക്കെ പങ്കെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. റെയില്‍വെ റിക്രൂട്മെന്റ് ബോര്‍ഡ് അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ അംഗീകാരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
സ്പോര്‍ട് സ് കൗണ്‍സില്‍ ചെറുകിട ടൂര്‍ണമെന്റുകളില്‍ നിന്നും പണം പിരിക്കുന്നില്ല. മേജര്‍ ടൂര്‍ണമെന്റുകള്‍ നടത്തുമ്പോള്‍ 250 രൂപയെന്ന തുച്ഛമായ പണം മാത്രമേ രസീതു വഴി സ്വീകരിക്കുന്നുള്ളു. ഇതു കായിക താരങ്ങള്‍ക്കു വേണ്ടി മാത്രമാണ് ചിലവഴിക്കുന്നത്. ജില്ലാ ചാംപ്യന്‍ഷിപുകളും ജില്ലാ ടീമുകളുടെ സെലക്ഷനും നവംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ടെക്നികല്‍ കമിറ്റി അംഗങ്ങളുടെയും സോണല്‍ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഷൈജു ചാലപ്പുറം, കണ്‍വീനര്‍ എം ബാലകൃഷ്ണന്‍, ട്രഷറര്‍ തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Keywords: Council officials alleged that unrecognized state volleyball association collecting money from athletes, Kannur, News, Council Officials, Allegation, Press Meet, Asian Championship, Club, Technical Commitee, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.