Milk Price | സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കും; ലിറ്ററിന് 5 രൂപ കൂട്ടും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് പാല്‍ വില കൂടും. ലിറ്ററിന് അഞ്ചുരൂപയാണ് വര്‍ധിപ്പിക്കുക. ഇക്കാര്യത്തില്‍ കര്‍ഷകരുടെ ഉള്‍പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിലവര്‍ധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി ചര്‍ചകളും തീരുമാനങ്ങളും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 
Aster mims 04/11/2022

Milk Price | സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കും; ലിറ്ററിന് 5 രൂപ കൂട്ടും


വിഷയത്തില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപോര്‍ട് ലഭിയ്ക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കും. അഞ്ചുരൂപയാണ് വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

ജനുവരി മുതല്‍ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സര്‍വകലാശാലയിലേയും സര്‍കാരിന്റേയും മില്‍മയുടേയും പ്രതിനിധികളാണ് സമിതിയില്‍.

Keywords:  News,Kerala,State,Thiruvananthapuram,Farmers,Minister,Price,Top-Headlines, Cost rising, Milma may increase milk price by Rs 5 per litre
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script