സംസ്ഥാനത്ത് സിവിൽ സെർവീസിൽ അഴിമതി വ്യാപിക്കുന്നതായി റിപോർട്; 'അഞ്ച് വർഷത്തിനിടയിൽ 665 കേസുകൾ'
Oct 19, 2021, 16:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.10.2021) സംസ്ഥാനത്ത് സിവിൽ സെർവീസിൽ അഴിമതി വ്യാപിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 665 അഴിമതി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് റിപോർട്. സിവിൽ സർവീസ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഴിമതി പൂർണമായും ഇല്ലാതാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിയമസഭയുടെ നടപ്പ് സമ്മേളനത്തിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് സിവിൽ സെർവീസിലെ അഴിമതി സംബന്ധിച്ച കണക്ക് വെളിപ്പെടുത്തിയത്. പിണറായി സർകാർ അധികാരമേറ്റത് മുതലുള്ള കണക്കുനോക്കിയാൽ സിവിൽ സെർവീസ് ജീവനക്കാരുൾപെട്ട 665 അഴിമതി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയാകിയെന്നും 304 കേസുകളിൽ അന്വേഷണം
പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ കണക്കിൽ തദ്ദേശ സ്വയം ഭരണ വകുപ്പിലാണ് എറ്റവുമധികം അഴിമതി കേസുകൾ റിപോർട് ചെയ്തിട്ടുള്ളത്.
< !- START disable copy paste -->
Keywords: News, Kerala, Thiruvananthapuram, State, Chief Minister, Pinarayi Vijayan, Corruption, Cases, Report, Corruption is rampant in the civil service in the state.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

