SWISS-TOWER 24/07/2023

ദേശീയ ഗെയിംസില്‍ അഴിമതിയാരോപണം: കണക്കുകള്‍ പരിശോധിക്കാന്‍ കായികമന്ത്രിയുടെ നിര്‍ദ്ദേശം

 


തിരുവന്തപുരം: (www.kvartha.com 03.02.2015) ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട മുഴുവന്‍ വരവ് ചെലവു കണക്കുകളും പരിശോധിക്കാന്‍ ചീഫ് സെക്ക്രട്ടറി ജിജി തോംസണിനോട് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗെയിംസ് സമാപിച്ച് 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ദേശീയ ഗെയിംസില്‍ അഴിമതിയാരോപണം: കണക്കുകള്‍ പരിശോധിക്കാന്‍ കായികമന്ത്രിയുടെ നിര്‍ദ്ദേശം
ഗെയിമിന്റെ നടത്തിപ്പു മുതലേ അഴിമതിയാരോപണം ഉയര്‍ന്നു വന്നിരുന്നു. കണക്കുകള്‍ പൂര്‍ണമായി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് അക്കൗണ്ടന്റ് ജനറലിനെയും ഓഡിറ്ററേയും ഏല്‍പ്പിക്കണം എന്നാണ് തീരുമാനം.

ഗെയിംസിന്റെ സമാപന ചടങ്ങിന്റെ ചെലവ് കുറയ്ക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമാപന ചടങ്ങിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട് ചേരുവാന്‍ തീരുമാനിച്ചു. 2011ലെ ജാര്‍ഖണ്ഡ് ഗെയ്ംസ് നടന്നതിനെക്കാള്‍ 31 കോടി രൂപ ചെലവാക്കിയാണ് കേരളം ഗെയ്ംസ് നടത്തുന്നത്.

ഗെയിംസിന്റെ സംഘാടനത്തില്‍ പിഴവ് വന്നിട്ടുണ്ടെന്ന് സി.ഇ.ഒ ജേക്കബ് പുന്നൂസ് പറഞ്ഞു. ഗെയിംസ് കമ്മറ്റി  തീരുമാനമനുസരിച്ച്    ലാലിസം പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചത് ഉദ്ഘാടന ചടങ്ങിന്റെ അവസാന നിമിഷത്തിലാണ്.

Keywords: National Games, Corruption, Sports Minister, Report, Kerala, Thiruvananthapuram, Thiruvanchoor Radhakrishnan, National School Games, Corruption.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia