തദ്ദേശവകുപ്പില്‍ അഴിമതി; കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 10 പേരെ സസ്‌പെന്‍ഡ് ചെയ്തു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.11.2016) തദ്ദേശവകുപ്പില്‍ അഴിമതി നടത്തിയതായി ആരോപണവിധേയരായ കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 10 പേരെ സസ്‌പെന്‍ഡ് ചെയ്തു. നിരവധി പേരെ സ്ഥലം മാറ്റി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഈ നടപടി അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ വ്യക്തമായ സന്ദേശമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശവകുപ്പില്‍ അഴിമതി; കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 10 പേരെ സസ്‌പെന്‍ഡ് ചെയ്തുതിരുവനന്തപുരത്തെ ഓവര്‍സീയര്‍ എസ് കെ സനല്‍കുമാര്‍, എസ് ജയകുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ആനന്ദരാജു, തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിമാരായ ബഷീര്‍, ലാലു, വടകര നഗരസഭയിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകുമാര്‍, കൊല്ലം കോര്‍പറേഷനിലെ സി കെ ശൈലജ തുടങ്ങിയവരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

Keywords: Thiruvananthapuram, Kerala, Minister, K.T Jaleel, Scam, Suspension, Government-employees, LDF, Government, Corruption.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia