Boycott | 'ചേലോറ മാലിന്യ സംസ്കരണ കരാറിലെ അഴിമതി': കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

 
Opposition members protest at Kannur Corporation gate after boycotting council meeting.
Opposition members protest at Kannur Corporation gate after boycotting council meeting.

Photo: Arranged

● 'ചേലോറ മാലിന്യ സംസ്കരണ കരാറിൽ 77 കോടി രൂപയുടെ ക്രമക്കേട്'
● 'കരാർ കമ്പനിക്ക് 86 ലക്ഷത്തിനു പകരം 2.63 കോടി രൂപ നൽകി'
● മുൻ മേയർ ടി ഒ മോഹനൻ്റെ കാലത്താണ് കരാർ നൽകിയത്.

കണ്ണൂർ: (KVARTHA) കോർപറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി സി.ഐ.ജി റിപ്പോർട്ട് പുറത്തുവന്നതാണ് പ്രതിഷേധത്തിന് കാരണം. പയ്യാമ്പലം ശ്മശാനത്തിലെ നടത്തിപ്പിലെ ക്രമക്കേടും പ്രതിപക്ഷം ഉയർത്തിക്കാട്ടി. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം വിളികളോടെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.

മേയർ ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് മേയർ യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ കോർപറേഷൻ കവാടത്തിൽ പ്രതിഷേധ ധർണയും യോഗവും നടത്തി. എൻ. സുകന്യ, പി. രവീന്ദ്രൻ, അഡ്വ. അൻവർ തുടങ്ങിയവർ നേതൃത്വം നൽകി. ചേലോറ മാലിന്യ പ്ലാൻ്റിലെ മാലിന്യ സംസ്കരണത്തിനായി കൊടുത്ത കരാറിൽ വീഴ്ചയുണ്ടെന്ന് മേയർ മുസ്ലിഹ് മഠത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Opposition members protest at Kannur Corporation gate after boycotting council meeting.

കരാർ കമ്പനിക്ക് അധിക തുക നൽകേണ്ടി വന്നത് സർവ്വേ നടത്തിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ ഉണ്ടായ വീഴ്ചയാണ്. തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. കൊടുത്ത അധിക തുക ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഈടാക്കുമെന്നും അഴിമതിയല്ല ഉണ്ടായതെന്നും മേയർ പറഞ്ഞു. 77 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് പുറത്ത് വന്ന സി എ ജി റിപ്പോർട്ട്. മാലിന്യം നീക്കം ചെയ്യാൻ കരാർ കമ്പനിക്ക് 86 ലക്ഷം നൽകേണ്ടതിന് പകരം 2.63 കോടി രൂപയാണ് നൽകിയത്.

മുൻ മേയർ ടി ഒ മോഹനൻ ഭരിക്കുന്ന സമയത്താണ് കരാർ നൽകിയതെന്നും മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കോൺഗ്രസ് വിമതനും ആലിങ്കൽ കൗൺസിലറുമായ പി.കെ രാഗേഷാണ് ആരോപണം ആദ്യം ഉന്നയിച്ചത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിഷയം ഏറ്റെടുത്തതോടെ വിവാദങ്ങൾക്ക് ചൂടുപിടിക്കുകയായിരുന്നു.

The Kannur Corporation Council meeting was adjourned due to opposition protests over alleged corruption in the Chelora waste management contract. A CAG report revealed irregularities in the contract, with allegations of excess payments to the contracting company. The opposition demanded action against those responsible.

#KannurCorporation #WasteManagement #Corruption #Protest #CAGReport #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia