Allegation | എഡിഎമ്മിനെതിരായ അഴിമതി ആരോപണം; ടിവി പ്രശാന്തനോട് വിശദീകരണം തേടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍


● മെഡിക്കല്‍ കോളജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്
● നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍
● പ്രശാന്തിന്റെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും
കണ്ണൂര്‍: (KVARTHA) എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച ടിവി പ്രശാന്ത് ബാബുവിനോട് വിശദീകരണം തേടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. മെഡിക്കല്‍ കോളജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്തിന്റെ വിശദീകരണം കിട്ടിയ ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
#CorruptionCase, #KeralaNews, #ADMAllegation, #Investigation, #KannurMedicalCollege, #TVPrashanth