ബിനാലെ ഫൗണ്ടേഷന് ശില്‍പം നിര്‍മിക്കാന്‍ നഗരസഭ സ്ഥലം നല്‍കും: മേയര്‍
Apr 2, 2014, 16:46 IST
കൊച്ചി: (www.kvartha.com 02.04.2014) കൊച്ചി നഗരത്തിന്റെ പൈതൃകവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന ശില്‍പം നിര്‍മ്മിക്കാന്‍ കൊച്ചി ബിനാലെ ഫൗേണ്ടഷന് നഗരസഭ സ്ഥലവും സഹായവും നല്‍കുമെന്ന് നഗരസഭ മേയര്‍ ടോണി ചമ്മിണി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച ഫൗേണ്ടഷന്‍ സംഘടിപ്പിച്ച ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമത്തിനായി ഫൗേണ്ടഷന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പദ്ധതി സംഘടിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ ശ്രദ്ധ എറണാകുളം ജനറല്‍ ആശുപത്രിക്ക് നേടാനായി. ആശുപത്രിയിലെ രോഗികള്‍ക്ക് മരുന്നിനൊപ്പം സാന്ത്വനവും നല്‍കുന്ന പരിപാടിയാണിതെന്നും മേയര്‍ പറഞ്ഞു.
എക്കാലത്തേയും മികവുറ്റ മധുര ഗാനങ്ങള്‍ തൃശൂര്‍ നെല്ലുവായിലെ റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖരനും പ്രശസ്ത മലയാളം, തമിഴ് പിന്നണി ഗായിക ജ്യോതി മേനോനുമാണ് ആലപിച്ചത്. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലീവ്‌ലന്‍ഡ് ക്ലിനിക് ഗ്ലോബല്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഇലാ ഫറ്റോറിനിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ആര്‍ട്‌സ് ആന്റ് മെഡിസിന്‍ പദ്ധതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. കേന്ദ്ര ഭക്ഷ്യ, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ് മന്ത്രി കെ.വി. തോമസായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിന്റെ ഭാഗമായി ബുധനാഴ്ചകളില്‍ രാവിലെ 10.30ന് ആശുപത്രിയിലെ പുല്‍ത്തകിടിയില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ തുടക്കത്തില്‍ തന്നെ ഡോക്ടര്‍മാരുടേയും കലാസ്വാദകരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ ആര്‍ട്‌സ് ആന്റ് മെഡിസിന്‍ പദ്ധതിക്കായി. രോഗികളും ശുശ്രൂഷകരും ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പരിപാടിക്കായി എത്താറുണ്ട്.
കഴിഞ്ഞ നാല്‍പതു വര്‍ഷത്തോളമായി സംഗീതത്തിന്റെ സഹയാത്രികനായ ചന്ദ്രശേഖരന്‍ സംസ്ഥാനത്തുടനീളം വിവിധ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഷോകളിലും, കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ജ്യോതി മേനോന്‍ പ്രിയം, വേനല്‍മരം, നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, തമിഴ് സിനിമ നെല്ലായിപ്പട്ടണം എന്നിവയില്‍ പിന്നണി ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi Biennale- Arts and Medicine- Kochi Corporation to allot land to KBF, Kochi Corporation, Mayor Tony Chammany , land and extend, Kochi Biennale Foundation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.