തിരുവനന്തപുരത്തെ തീപിടിത്തം; ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പറേഷന്‍
Jan 4, 2022, 10:14 IST
തിരുവനന്തപുരം: (www.kvartha.com 04.01.2022) തിങ്കളാഴ്ച തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കടയ്ക്ക് ലൈസന്‍സില്ലെന്ന് കോര്‍പറേഷന്‍. ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡില്‍ ഭൂരിഭാഗം കകളും പ്രവര്‍ത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തീപിടിത്തമുണ്ടായ ആക്രി ഗോഡൗണിന് അടുത്ത് മറ്റൊരു ആക്രിക്കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള ഒട്ടുമിക്ക കടകളിലും വായു സഞ്ചാരത്തിനാവശ്യമായ സൗകര്യമില്ലെന്നും ഇതേക്കുറിച്ച് നാട്ടുകാര്‍ പൊലീസിലും കോര്‍പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ലെന്നും ആരോപണമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.