കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ക്ക് കരുതലും സംരക്ഷണവും നല്‍കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു
Apr 10, 2020, 18:21 IST
കണ്ണൂര്‍: (www.kvartha.com 10.04.2020) കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രയോജനകരമാകുന്ന രൂപത്തില്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്ത് വരുന്ന ആറ് ശതമാനത്തോളം ഇന്ത്യന്‍ പൗരന്‍മാരില്‍ കൊവിഡ് 19 ന്റെ രൂക്ഷത എറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളില്‍ രണ്ട് മില്യണ്‍ ഇന്ത്യക്കാര്‍ ജോലി ചെയ്ത് വരുന്നുണ്ടെന്നും പല വിദേശ രാജ്യങ്ങളിലും ഗള്‍ഫ് മേഖലകളിലും ജോലി ചെയ്ത് വരുന്നവരില്‍ കൂടുതല്‍ പേരും പരിമിതമായ സൗകര്യങ്ങളിലും ശോചനീയമായ സാഹചര്യങ്ങള്‍ നിലനില്ക്കുന്ന ലേബര്‍ ക്യാമ്പുകളിലുമാണ് താമസിക്കുന്നതെന്നും ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ സാഹചര്യത്തില്‍ ഇവരുടെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുള്ളത് കൊണ്ട് പ്രധാനമന്ത്രി ഇടപെട്ട് വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരന്‍ എം പി പ്രധാനമന്ത്രിക്കയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ താമസിക്കുന്ന ഓരോ പൗരന്‍മാരെയും സംരക്ഷിക്കുന്നതു പോലെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്നും
കൊവിഡ് 19 പടര്‍ന്നു പിടിച്ചിരിക്കുന്ന പല വികസിത രാജ്യങ്ങള്‍ പോലും ചികിത്സാ രംഗത്ത് ആശങ്കയുണ്ടാകുന്ന വിധത്തില്‍ അകപ്പെടുകയും പല രാജ്യങ്ങളും ആ രാജ്യത്തെ ജനങ്ങള്‍ക്ക് മാത്രം ചികിത്സയ്ക്കും മറ്റ് സഹായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരായവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.
ജര്‍മനി ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ജര്‍മനിയിലേക്ക് തിരികെ എത്തിച്ചത് പോലെ ഇന്ത്യയും ഇടപെടണം. ആശങ്കാജനകമായ ഈ പ്രത്യേക സാഹചര്യത്തില്‍ മഹാമാരി പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കുകള്‍ ദീര്‍ഘകാലത്തേക്ക് നീട്ടുന്നത് ധാര്‍മികമായി നാം നമ്മുടെ പൗരന്‍മാരോട് ചെയ്യുന്ന വലിയ തെറ്റാണ്.
കൊവിഡ് 19 തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ നിന്നും രോഗം പടരാതിരിക്കാനുള്ള സംവിധാനങ്ങളും രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടതായിട്ടുണ്ട്.
എല്ലാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെയും ചെക്കിംഗ് പോയിന്റുകളില്‍ കൊറോണ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം ഒരുക്കേണ്ടതും യാത്രക്കാര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതും അനിവാര്യമാണ്.
വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരിലൂടെ രോഗത്തിന്റെ സമൂഹ വ്യാപനം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി എയര്‍പോര്‍ട്ടുകളില്‍ വച്ച് തന്നെ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നവരെ പാര്‍പ്പിക്കുന്നതിനായി എയര്‍പോര്‍ട്ടുകളുടെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികള്‍, ഹോട്ടലുകള്‍,സ്‌കൂളുകള്‍, എന്നിവയൊക്കെ ക്വാറന്റൈന്‍ സെന്ററുകളായി മാറ്റേണ്ടതായിട്ടുണ്ട്.
എയര്‍പോര്‍ട്ടിന്റെ സമീപ പ്രദേശങ്ങളില്‍ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള താല്ക്കാലിക ഐസൊലേഷന്‍ സംവിധാനങ്ങളും പട്ടാളത്തിന്റെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കിക്കൊണ്ടും, ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രയോജനകരമാകുന്ന രൂപത്തില്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ സുധാകരന്‍ എം പി കത്ത് നല്‍കി.
Keywords: Coronavirus: Kannur MP wants Centre to ensure safety of NRI workers, Kannur, News, K.Sudhakaran, Protection, Prime Minister, Letter, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.