SWISS-TOWER 24/07/2023

Mannar Murder | കലയുടെ കൊലപാതകം: ഇസ്രാഈലിലുള്ള അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ സമയമെടുക്കും; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന; കുഴക്കുന്നത് മൊഴികളിലെ വൈരുധ്യം 

 
Mannar murder: Cops suspect husband secretly removed body, Alappuzha, News, Mannar murder Case, Investigation, Accused, Evidence Collection, Kerala News
Mannar murder: Cops suspect husband secretly removed body, Alappuzha, News, Mannar murder Case, Investigation, Accused, Evidence Collection, Kerala News


ADVERTISEMENT

പ്രതികളെ തെളിവെടുപ്പിനെത്തിക്കും 

ആലപ്പുഴ: (KVARTHA) മാന്നാര്‍ കല കൊലപാതക കേസില്‍ ഇസ്രാഈലിലുള്ള ഒന്നാംപ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ നല്‍കിയ മൊഴികളില്‍ ഉള്ള സ്ഥലങ്ങളില്‍ മൂവരെയും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ പ്രതികളുടെ മൊഴികളിലെ വൈരുധ്യം കുഴക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Aster mims 04/11/2022


വെള്ളിയാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പല ഭാഗങ്ങളും കണ്ടെത്താനുണ്ട്. 

 

ദൃശ്യം മോഡലില്‍ മൃതദേഹം മാറ്റിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ അനില്‍കുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയില്‍ ടാങ്കോ മറ്റെന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാള്‍ മേസ്തിരി പണിക്കാരനായത് കൊണ്ട് തന്നെ ആ വഴിക്കുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia