സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 28.05.2016) നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം - ബിജെപി സംഘര്‍ഷം നടന്ന മമ്പറം പടിഞ്ഞാറ്റാമുറിക്കടുത്ത് പുത്തന്‍കണ്ടത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

മമ്പറം കേളാലൂരിലെ ശ്രീനിലയത്തില്‍ എ.ശരത്(28), കീഴത്തൂര്‍ വായനശാലക്കു സമീപം
സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോമത്ത് വീട്ടില്‍ എം.ആര്‍.ശ്രീനിലേഷ് എന്ന ലാലു(24), പാതിരിയാട് കൂളിച്ചാല്‍ ഹൗസില്‍ പി.എം.നിധിന്‍(27), കേളാലൂര്‍ പറമ്പത്ത് ഹൗസില്‍ പി.ഷഗിന്‍(29) എന്നിവരാണ് അറസ്റ്റിലായത്.

പിണറായി ചേരിക്കലിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.രവീന്ദ്രനാണ് മരിച്ചത്. ശരതിനേയും ലൂലുവിനേയും കൂത്തുപറമ്പ് സിഐ കെ.പ്രേംസദനും സംഘവും വ്യാഴാഴ്ച രാത്രി തലശ്ശേരിയില്‍ വച്ചും നിധിനേയും ഷഗിനേയും എസ്‌ഐ കെ.ജെ.ബിനോയിയും സംഘവും തൊക്കിലങ്ങാടിയില്‍ വച്ചുമാണ് അറസ്റ്റ് ചെയ്തത്.

Keywords:  Cops nab 4 RSS activists in CPM worker murder case, Kannur, Police, House, Thalassery, K.J.Binoy, Sharath, Nidhin,  Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia