ഇതും കേരളത്തില്‍: തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ ഡ്യൂട്ടി ഓഫീസറെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമം: പ്രതികള്‍ പോലീസുകാര്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 09.06.2016) തൃശൂര്‍ എ. ആര്‍.ക്യാമ്പില്‍ ഡ്യൂട്ടി ഓഫീസറെ ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ശ്രമം. തൃശൂര്‍ എ. ആര്‍.ക്യാമ്പിലെ ഡീറ്റെയിലിംഗ് ഓഫീസറായ എ. എസ്. ഐ സദാനന്ദനെയാണ് ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പോലീസുകാര്‍ കഴുത്തില്‍ മുണ്ടുമുറുക്കി കൊല്ലാന്‍ ശ്രമിച്ചത്.

ആക്രമണത്തിനിരയായ എ. എസ്. ഐയെ അവശ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ കൊല്ലം കുണ്ടറ സ്വദേശി മിന്റോ, ആലപ്പുഴ സ്വദേശി സിബി ധനവാന്‍ എന്നിവരാണ് ആക്രമണം നടത്തിയത്.

ബുധനാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം. ക്യാമ്പിലുള്ളവരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലെച്ചിത്. എ. എസ്. ഐ സദാനന്ദനാണ് ഡ്യൂട്ടി ഇടുന്നത്. കഴിഞ്ഞദിവസം മിന്‌റോയ്ക്കും സിബിക്കും രാത്രി ഡ്യൂട്ടിയിട്ടിരുന്നു. ഇതില്‍ കുപിതരായ ഇരുവരും രാത്രിയിലെത്തി സദാനന്ദനുമായി കയര്‍ത്തു സംസാരിച്ചു . തങ്ങള്‍ക്കു രാത്രിയില്‍ ഡ്യൂട്ടി ഇടരുതെന്നും ഇട്ടാല്‍ വിവരം അറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സദാനന്ദന്‍ ഭീഷണിക്ക് വഴങ്ങിയില്ല.

ഡ്യൂട്ടി മാറ്റാന്‍ പറ്റില്ലെന്നും മറ്റുള്ളവര്‍ക്ക് രാത്രി ഡ്യൂട്ടി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും അതു ബാധകമാണെന്നും പറയുകയും ചെയ്തു. ഇതോടെ സദാനന്ദനോട് വാഗ് വാദത്തില്‍ ഏര്‍പ്പെട്ട ഇരുവരും ഒടുവില്‍ എ എസ് ഐയെ കഴുത്തിനു കുത്തിപ്പിടിച്ച് മുണ്ടിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ കൈകാലിട്ടടിച്ച സദാനന്ദന്റെ അലമുറകേട്ട് അവിടെയുണ്ടായിരുന്ന മറ്റു പോലീസുകാര്‍ എത്തിയപ്പോഴേക്കും മിന്റോയും സിബിയും സ്ഥലംവിട്ടിരുന്നു. ഉടന്‍തന്നെ സദാനന്ദനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരം അറിയിച്ചതനുസരിച്ച് എത്തിയ വിയ്യൂര്‍ പോലീസ് മിന്റോയെയും സിബിയെയും
പ്രതികളാക്കി കേസെടുത്തു. ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

ഒളിവില്‍ കഴിയുന്ന ഇരുവരേയും ഉടന്‍ തന്നെ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മിന്റോയെക്കെതിരെ മുമ്പും കേസ് നിലവിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതും കേരളത്തില്‍: തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ ഡ്യൂട്ടി ഓഫീസറെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമം: പ്രതികള്‍ പോലീസുകാര്‍

Also Read:
ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി

Keywords:  Thrissur, Police, Attack, Sadanandan, Hospital, Treatment, Complaint, Case, Threatened, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia