തിരുവനന്തപുരം: കൊപ്രയുടെ താങ്ങുവിലയില്‍ 150 രൂപയുടെ വര്‍ദ്ധനവ് കൂടി വരുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന, കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന കേരകര്‍ഷകരുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കൃഷിമന്ത്രി കെ.പി.മോഹനന് അറിയിച്ചു. ഈ തീരുമാനത്തിലൂടെ മില്ലിങ് കൊപ്രയുടെ വില ക്വിന്റലിന് 5250 രൂപയായും, ബാള്‍ കൊപ്രയുടെ വില ക്വിന്റലിന് 5500 രൂപയായും ഉയരും.
പക്ഷെ ഇത് തികച്ചും അപര്യാപ്തമാണ്. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് മില്ലിംഗ് കൊപ്രയുടെ വില ക്വിന്റലിന് 6300 രൂപയായും, ബാള്‍ കൊപ്രയുടെ വില ക്വിന്റലിന് 6915 രൂപയായും ഉയര്‍ത്തണമെന്നതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്കിയ വില വര്‍ദ്ധനവിനെ അഭിനന്ദിക്കുന്നതോടാപ്പം കേരളം ആവശ്യപ്പെട്ട യഥാര്‍ത്ഥ വില വര്‍ദ്ധനവ് അടങ്ങിയ നിവേദനം പുന:പരിശോധിച്ച് അര്‍ഹമായ വര്‍ദ്ധനവ് അനുവദിക്കണം എന്നു കൂടി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും, കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും കൃഷിമന്ത്രി അറിയിച്ചു.

Keywords: Kerala, Thiruvananthapuram, Coconut, Prime minister, Cash, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Copra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.