Cop Booked | കുടുംബ സുഹൃത്തായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്
Nov 30, 2022, 09:05 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കുടുംബ സുഹൃത്തായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്. കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എ വി സൈജുവിനെതിരെയാണ് തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
ഇയാള്‍ക്കെതിരെ മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ നേരത്തേ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും തുടര്‍ന്നാണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയതെന്നും പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കുടുംബ സുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

അതേസമയം, പരാതിക്കാരിയായ യുവതിക്കും യുവതിയുടെ ഭര്‍ത്താവിനുമെതിരെയും പൊലീസ് കേസെടുത്തു. സൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. സൈജുവിന്റെ വീട്ടില്‍ചെന്ന് മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസിന്റെ നടപടി.
Keywords: News,Kerala,State,Thiruvananthapuram,Case,Complaint,Police, Cop booked for Molest Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.